ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ
ഒാണപ്പാട്ട്
ഒാണം വന്നു ഒാണം വന്നു മാളോ൪ക്കെല്ലാം സന്തോഷമായി ഒാണം വന്നു ഒാണം വന്നു കുട്ടികൾ പൂക്കൾ പറിച്ചിടുന്നു ഒാണം വന്നു ഒാണം വന്നു അത്തപ്പൂക്കളം തി൪ത്തിടുന്നു ഒാണം വന്നു ഒാണം വന്നു ഒാണ സദ്യ ഒരുക്കിടുന്നു ഒാണം വന്നു ഒാണം വന്നു ഉൗഞ്ഞാലാടി രസിക്കുന്നു ഒാണം വന്നു ഒാണം വന്നു ഒാണക്കോടി അണിഞ്ഞിടുന്നു ഒാണം വന്നു ഒാണം വന്നു അദിത്യൻ.എസ്.എസ് 6 സി
എന്റെ വിദ്യാലയം
അമ്മ എന്നെഴുതുവാൻ വിദ്യാലയം, അച്ഛനെന്നോതുവാൻ വിദ്യാലയം, കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും, നന്മ പുലർത്താനുമെൻ വിദ്യാലയം. തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും തുയിലുണർത്തും മലയാളമാണെന്റെ വിദ്യാലയം എന്റെ വിദ്യാലയം...! ആര്യ.എ.എസ്, 9C
മിന്നാമിന്നിയും പാഠ്യങ്ങളും
മിനുങ്ങും മിന്നിത്തിളങ്ങും വിടരും പൂക്കളെപ്പോലെ അന്തിതൻ വെട്ടവുമായി അകലെ കുന്നിൻ മുകളിൽ പാറിപ്പാറി വന്നെത്തുമെൻഅമ്പിളിമാമൻ! മിന്നാമിന്നിക്കൂട്ടങ്ങളെ...! അരികത്തു വന്നൊന്നു കൺകുളിർപ്പിച്ചാലേയെൻ നിദ്രയൊക്കെപ്പോവൂ...... നാളെ നമുക്കെല്ലാം പാഠ്യങ്ങളെ യൊക്ക. ഔഷധമാക്കിടേണ്ടേ ? ഈ ഔഷധവും പേറി ആസ്പത്രിയിലേക്കു കൈനടത്തിടേണ്ടേ ? മിന്നിത്തിളങ്ങി നാളെനമുക്കെല്ലാം നീ തന്നെ വേണമല്ലോ ? നീ തന്നെ പാഠവും, നീ തന്നെ കുട്ട്യോളും, നീ തന്നെ പാഠ്യങ്ങളും ...! ആര്യ.എ.എസ്,9C
ഉറങ്ങൂ നീ
ഉറങ്ങുക നീ ഉറങ്ങൂ നീ
സൂര്യൻ പോകുകയാണോമനേ
ഇടവഴികൾ താണ്ടി, പല വഴികൾ താണ്ടി
സൂര്യൻ പോകുകയാണോമനേ
സൂര്യനെ വണങ്ങി നീ
ഭൂമിയെ വണങ്ങി നീ
ആയിരം ദീപനാളങ്ങളെ വണങ്ങി നീ
ശലഭങ്ങൾ പാറിപ്പറക്കുന്ന നേരത്ത്
പക്ഷികൾ പാടുന്ന നേരത്ത്
നീയിന്നു പാറിപ്പറന്നു നടന്നൊരാ
ശലഭ വർണ്ണക്കനവു നിറയുന്ന നേരത്ത്
ആയിരമായിരം സ്വപ്നങ്ങളുയരുന്ന
മനോഭംഗികൾ ആകുന്ന നേരത്ത്
സ്വപ്നങ്ങൾ ഉയർത്തുവാൻ നീ തേടുന്നേരം
ഞാൻ ഒരു മാലാഖയെപ്പോലെ ഉയരവെ
കല്ലിനും മണ്ണിനും ഉറക്കമായി
പുഴയ്ക്കും കാട്ടരുവിക്കും
പക്ഷിയ്ക്കും മൃഗങ്ങൾക്കും ഉറക്കമായി.
സന്ധ്യാ ദീപം തെളിയിച്ചു നീ
അക്ഷരത്താളുകൾ തുറക്കൂ
എന്തിനും ഒന്നായിരിക്കേണമേ നീ
അമ്മയ്ക്കു കാണാൻ കൊതിയാണേ
ഏതൊരു തിരി പോലെയും നീ
സത്യത്തിൻ തിരിയാകട്ടെ
നാളത്തെ വെളിച്ചമായി മാറട്ടേ നീ
ഒരു ദീപം പോലെ
സൂര്യൻ മയങ്ങി നീ, നീ ഉറങ്ങുക
നാളത്തെ വെളിച്ചമാകാൻ
കാണാക്കാഴ്ചകൾ കാണുവാൻ
പാറുക, നീ പാറുക
കാണാക്കാഴ്ചകൾ തേടി നാം
ദൂരെയെങ്ങും പോകുവാൻ
അമൃതായ് പടരുന്ന സംഗീതമായ്
തെളിവായ്..........
പാർവ്വതി എസ്സ്. എസ്സ്, 7 ബി
സ്കൂളിലെ മരം
എന്റെ സ്കൂളിൻ മുറ്റത്ത്, ചില്ലവിടർത്തിയ പ്ലാവുണ്ട്. മണം തരുന്നൊരു പൂമരം, മഴ പെയ്യിയ്ക്കും വന്മരവും, കായ് തരുന്നൊരു കനിമരവും, കരുത്തു നല്ക്കും മാമരനും, നന്മകൾ വിളയും മണ്ണിന്റെ, മനസ്സ് നിത്യം സുരാഭിലമേ, പോയ് മറഞ്ഞ കാലങ്ങൾ, ഓർത്തിരിക്കാൻ എന്തു സുഖം. അർച്ചന. എസ്. എം, 9 സി.
ആലയം
ദേവ൯ വാഴിന്നിടം ദേവാലയം അറിവിന്റെ കലവറ വിദ്യാലയം വ൪ണ്ണപകിട്ടാർന്ന വസത്രാലയം കുതിരക്കുപാ൪ക്കൂവാൻ കുതിരാലയം വായിച്ചുവളരുവാ൯ ഗ്രന്ഥാലയം നാളയെ വാ൪ത്തിടും കലാലയം തെരുവിന്റ മക്കൾക്കനാഥാലയം കേൾവിയില്ലാത്തോരുടെ ബധിരാലയം കാരുണ്യം ചൊരിയുന്ന കാരുണാലയം വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം ആകാശ്,6-ബി
പുഴ
ഉൾച്ചുഴി കാട്ടാതെ, അടിയൊഴുക്കൊളിപ്പിച്ച്, നിറഞ്ഞും, ഒഴിഞ്ഞും കലങ്ങിത്തെളിഞ്ഞും കിലുങ്ങിക്കുലുങ്ങി ഒഴുകി... ഒഴുകി... ഒഴുകി പുഴയും ഞാനും. കവിത അധ്യാപിക
മാതൃസ്നേഹം
അമ്മയെന്നുള്ള രണ്ടക്ഷരത്തിൽ നി-
ന്നറിയാം സ്നേഹത്തിൽ മാധുര്യത്തെ
ഒരു ജന്മം മുഴുവനും വറ്റാത്ത സ്നേഹത്തിൻ
നിറകുടമായമ്മ ഒപ്പമുണ്ട്.
അമ്പിളിമാമൻ!
ഓരോ മനുഷ്യനും സ്നേഹിക്കുന്നുണ്ട
മ്മതൻ നന്മയെയെന്നുമെന്നും
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
ഭൂമിയെക്കാക്കുന്ന ദീപസ്തംഭം
അമ്മ പകർന്ന ഗുണങ്ങളെല്ലാം തന്നെ
ജീവിതത്തിലെന്നെന്നും കൂടെയുണ്ട്
അമ്മ തൻ മാഹാത്മ്യം ഒത്തു പാടീടാം
എന്നുമവിടുത്തെ സ്നേഹത്തിനായി.
ഗോപീ ചന്ദന. പി ( 7 ബി )
സമയം
ഇത്തിരി നേരമേയുള്ളൂ നമുക്കിനിയിവിടെ ഇളവേല്ക്കാൻ. ഇത്തിരി മാത്രയേയുള്ളൂ നമുക്കിവിടെ കൈകോർത്തു നീങ്ങാൻ വരിക സഖീ, നീയെൻ കുടക്കീഴിലായ് അത്രമേൽ അരികത്ത് ചേർന്നു നിൽക്കൂ. കവിത . അധ്യാപിക
കാലം
വിരഹിണിയായ കാലം വിദൂരതയെ നോക്കി വിതുമ്പുമ്പോൾ വിജനതയിലെ പ്രതീക്ഷയായി മാറുക മാനവരെ.
കെ. ഷീല
മലയാള ഭാഷാധ്യാപിക
ആത്മ സഖി
ഒരുപാടു പേ൪ വരും കൂട് കൂട്ടും ഇളവെയിലേല്ക്കുമീ ചില്ലയിൽ പിന്നെ ഒരു നാൾ അകലേയ്ക്കകലേയ്ക്കകന്നു പോകും മൽ സഖീ അന്നുമീ ചില്ലയിൽ കൊക്കുകൾ ചേ൪ത്ത് രണ്ടിണക്കിളികൾ അത് ഞാനും നീയും മാത്രം സഖീ...
കെ. ഷീല
മലയാള ഭാഷാധ്യാപിക
മഴ
പ്രണയ പ്രവാഹമായ് എ൯ നോവിന്റെ ആഴങ്ങളിൽ ആശ്വാസമായ് പെയ്തിറങ്ങുന്നവൾ കുളിരുള്ള രാഗമായ് അലിയുന്നു. എ൯ നിറമുള്ള സ്വപ്നങ്ങളിൽ നനവുള്ള കൈയാൽ തഴുകുന്നു എ൯ വിറയാ൪ന്ന തനുവിന്റെ തന്ത്രികളിൽ ഇവളെന്റെ അഴലിന്റെ ആശ്വാസമായി അരികത്തണഞ്ഞവൾ -എ൯ പ്രിയസഖി..
കെ. ഷീല
മലയാള ഭാഷാധ്യാപിക
അപ്പൂപ്പൻ താടി
തോട്ടത്തിൽ അന്നും പൂക്കൾ വിടർന്നു. ചെമന്ന പൂവ് മറ്റുള്ളവരെ പുച്ഛിച്ചു നോക്കി. 'ചെമപ്പ് അപകടമെന്നത്രേ ചൊല്ല് 'അപ്പൂപ്പൻ താടി അവളെ നോക്കിപ്പറഞ്ഞു. പൂവില്പനക്കാരൻ, പൂക്കളെല്ലാം കുട്ടയിലാക്കി. ചന്തയിൽ മുന്തിയ വിലയ്ക്ക് വിറ്റത് ചെമപ്പു പൂക്കളായിരുന്നു. പിറ്റേന്ന്, ജാഥയ്ക്ക് നേതാക്കളുടെ നെഞ്ചത്ത്, ചെമന്ന പൂക്കൾ ഇക്കിളി കൂട്ടി. വൈകിട്ട്, ചതഞ്ഞരഞ്ഞ ചെമന്ന പൂക്കൾ, തെരുവിന്റെ മുറിപ്പാടുകളായി. 'വിപ്ലവം ജയിയ്ക്കട്ടെ' അപ്പൂപ്പൻ താടി പറഞ്ഞ് പറന്നു.
കവിത
വിഷയം സന്ധ്യ മയങ്ങും നേരം
ഉണ്ണിക്കിനാവിന് നേരമായി
സൂര്യൻ മറയുന്നു കടലിൻ അലകളിൽ
ഇനിയൊന്നു വിശ്രമിക്കാനായ്,
അമ്മതൻ നെറ്റിയിലെ സിന്ധൂരപ്പൊട്ടുപോൽ
ഭൂമിയെ സുന്ദരിയാക്കാൻ.
പണി ചെയ്തലഞ്ഞ കരുത്തുറ്റ കൈകൾക്ക്
ഇനിയാണ് വിശ്രമസമയം.
കിളികളും കൂടണയാറായി,
എല്ലാരും മേടണയാറായി.
മുത്തശ്ശിതൻ സന്ധ്യാനാമത്തിനാരവം
എങ്ങും പടർന്നുപോയി
കടലിന്നിറമ്പലും കായലിൻ അലകളും
ഇനി ഒന്നു ശമിക്കാറായി.
വീട്ടിൽ പണിയെടുക്കും പെണ്ണുങ്ങൾ
തൻ ജോലിക്കു ശമനമുണ്ടാകാറായി.
മലകളും മാങ്ങയും അമ്മതൻ
മാറത്തു പറ്റിക്കിടന്നുറങ്ങുന്നു.
ഇരുളിന്റെ ഉസ്താദ് വന്നു,
കരിം കൊമ്പനെപ്പോലെ
അമ്പിളിപ്പൊൻതിടമ്പേന്തി
താരാട്ടുപാട്ടിൻ നിറവിൽ
ആദിത്യ നീയൊന്നു മറയുന്ന നേരം
അമ്പിളി തൻ ആഗമനം.
ജീവജന്തുക്കളെല്ലാം മയങ്ങുന്നു,
എന്നാലും താരാട്ടു പാടി ഉറക്കുന്നു;
അമ്പിളിമാമൻ!
കൊച്ചനുജൻ വായിച്ചപ്പോൾ ( ഇടശ്ശേരിയുടെ കൊച്ചനുജൻ വായിച്ചപ്പോൾ ഉണ്ടായ അനുഭവം)
' കൊച്ചനുജൻ' വായിച്ചെന്നുടെ നേത്രത്തിൽ, കണ്ണീർ ധാരയായി ഒഴുകി വീണു. ആശ്വാസവാക്കോതുവാൻ തോന്നിപ്പോയ്, ആത്മബന്ധം മുറ്റും ഈ കവിത. ആഴത്തിലിത്രയും താണിറങ്ങിപ്പോയ, വേരിനിയെങ്ങനെ നീ പറിക്കും" സോദരബന്ധത്തിൻ ശക്തിയും സ്നേഹവും, ഈ വരി നമ്മെ ഓർമ്മിപ്പിക്കും.
സൂര്യ രാജ് ടി.എ ( 10 എ)
ചെറുതുള്ളി
എൻമേൽ പതിച്ചൊരു ചെറുതുള്ളി കണ്ടു ഞാൻ, മേലോട്ടു നോക്കി കണ്ണോടിക്കെ, കണ്ടു ഞാനപ്പോൾ, പല വർണ്ണത്തുള്ളികൾ മഴവില്ലു പോലെ എൻ മാനസത്തിൽ
സൂര്യ രാജ് ടി.എ ( 10 എ)
ഞാൻ ഭാരതീയനാണ്
ഭാരതമാതതൻ കാൽപ്പാടുകൾ വീണ നാട്ടിലാണെന്റെ നാട് ബുദ്ധനും ജൈനനും ശ്രീകൃഷ്ണനുമെല്ലാം വാണതാണെന്റെ നാട് സൗഹൃദപൂർവ്വം ഞങ്ങൾ വസിച്ചീടും വീടാണ് നമ്മുടെ നാട്. ചിരുച്ചും കരഞ്ഞും പിരിഞ്ഞും പിണങ്ങിയും നീളുന്ന നാളുകൾ നീളെ അക്ഷരം ചൊല്ലിപ്പഠിപ്പിക്കുവാൻ വന്നു ഇംഗ്ലീഷ് മനുഷ്യരീ നാട്ടിൽ പഠിച്ചു പഠിച്ചു വൻ സ്വപ്നങ്ങൾ നേടിനാം ശാസ്ത്രത്തിൽ വമ്പന്മാരായി സർവ്വക്ഷണവുമീ ക്ഷോണിയെ ചുറ്റീടും ചന്ദ്രനെക്കാണാൻ മുതിർന്നു വേറെയും ഭൂമികൾ തേടിപ്പോയീടുന്ന മാനവർക്കെന്തിനീ ഭൂമി? ഈ പഴയ ഭൂമി? ചപ്പുചവറുകൾ തൻ കൂനകൾ കാണുന്നു വെട്ടിനശിപ്പിക്കും വൃക്ഷങ്ങൾ കാണുന്നു ടാറിട്ട റോഡുകൾ നീളെ കൂടുന്നു എന്റെ നാടിനെ സ്നേഹിക്കാൻ നേരമില്ല നമുക്ക് നാടിനെ സ്നേഹിക്കാൻ സമയമില്ല.
അന്ന മേരി. ആർ (എട്ടാം ക്ലാസ്സ്)
സ്വപ്നങ്ങൾ
വേണം വേണം സ്വപ്നങ്ങൾ ചിറകിലേറിപ്പറക്കാനായ് വേണം വേണം സ്വപ്നങ്ങൾ ഇത്തിരി മധുരം നുണയാനായ് കാണാം കാണാം സ്വപ്നങ്ങൾ നല്ലൊരു ദിനം വരുവാനായ് കാണാം കാണാം സ്വപ്നങ്ങൾ നല്ലത് നന്നേ ചെയ്തീടാൻ
ആഗ്രഹം
ആഗ്രഹമേറെയുണ്ടല്ലോ നല്ലതു പോലെ പഠിച്ചീടാൻ ആഗ്രഹമേറെയുണ്ടല്ലേ നല്ലതു പോലെ വളർന്നീടാൻ ആഗ്രഹമേറെയുണ്ടല്ലോ നല്ലതു മാത്രം ചെയ്തീടാൻ ആഗ്രഹം മാത്രം പോരല്ലോ ആഗ്രഹം സഫലമായീടാൻ
മധുരം
മധുരം മധുരം അതിമധുരം മധുരമേറുന്ന കാഴ്ചകൾ മധുരം മധുരം അതിമധുരം ജീവിതമെന്തൊരു മധുരമിതാ നുണയാം മധുരം അറിയാം മധുരം മധുരം മധുരം ഈ മധുരം മധുരമേറിയ കാര്യങ്ങൾ തേൻപോലുള്ളൊരു മധുരമിതാ.
പാടാം
പാടാം പാടാം കളിയാടാം പാടി നടക്കാൻ സുഖമാണേ പാടാം പാടാം കുയിലമ്മേ പാറി പാടാം കിളികളുമായ് കിളികൾക്കൊപ്പം പാടീടാൻ കൂട്ടിനുമുണ്ടേ ചങ്ങാതീ.
കുട്ടിക്കവിതകൾ ആർച്ച എൽ എ (7 എ)