ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി | |
---|---|
പ്രമാണം:Olfhskumbalangi.jpg | |
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി പി.ഒ, , കൊച്ചി 682007 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0484 2240834 |
ഇമെയിൽ | olfhskumbalanghi834@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയംദേശീയ പതാക ഉയരെ ഉയരെ ഉയരെ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ. സി. സെൽവി സി.ജെ. |
പ്രധാന അദ്ധ്യാപകൻ | റവ. സി. സെൽവി സി.ജെ. |
അവസാനം തിരുത്തിയത് | |
06-09-2018 | 26043b |
മുഖക്കുറി
ഓരോ വിദ്യാലയവും ദേവാലയങ്ങളാണ്. ഒരു മനുഷ്യൻ അവന്റെ എല്ലാ വളർച്ചയുടെയും അടിസ്ഥാനമിടുന്നത് അവന്റെ ഭവനത്തിലും പിന്നെ പള്ളിക്കൂടത്തിലുമാണ്.
ദൈവദാസി മദർ ഏലീശ്വ ഞങ്ങളുടെ മാർഗദർശി
ഭാരതത്തിൽ സ്ത്രീകൾക്കായുള്ള ഏതദ്ദേശീയ സന്ന്യാസ സഭയുടെ സ്ഥാപകയും കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതിന് ഇടയാകത്തക്ക വിധം സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മദർ ഏലീശ്വയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ലോകമെമ്പാടും പ്രത്യേകിച്ച് കേരളത്തിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്ന വിവിധ വിദ്യാകേന്ദ്രങ്ങൾ.
ചരിത്രം
1945 ൽ തെരേസ്യൻ കർമ്മലീത്താ സന്യാസിനീ സമൂഹത്തിൽ കുമ്പളങ്ങിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ൽ സാക്ഷാത്കൃതമായപ്പോൾ , ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ് ഹൈസ്ക്കൂൾ പിറന്നു. 1964ൽ പെൺകുട്ടികൾക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ൽ ആൺകുട്ടികൾക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എൽ സി 40 കുട്ടികൾ പരീക്ഷയെഴുതി. 4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാർത്ഥകൾ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോൾ ഒ.എൽ.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 20 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് രാവിലെ 8.20 മുതൽ 9.20 വരെയും വൈകിട്ട് 4.15 മുതൽ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാർത്ഥികൾക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോൾ എല്ലാ അഭ്യുദയകാംക്ഷികൾക്കും കൃതജ്ഞതയുടെ അനുസ്മരണപൂക്കൾ അർപ്പിച്ചുകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വർഷവും പുതിയ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന് മാനേജ്മെന്റ്, എം.പി., എം.എൽ.എ., അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു. 8 9 10 ക്ലാസുകളിലായി 4 ഡിവിഷൻ വീതമുള്ള കുട്ടികൾക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയിൽ കാററും വെളിച്ചവും കടക്കുന്ന സൌകര്യങ്ങൾ, വൃത്തിയുള്ള തറ, ഫാൻ ഇവ നൽകിയിരിക്കുന്നു. ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ തന്നെ ഒരേക്കറോളം സ്ഥലസൌകര്യമുള്ളവയാണ്. കുട്ടികൾക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റർനെററ് സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവർത്തിച്ചു വരുന്നു. സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവ സുരക്ഷിതമായി വയ്ക്കുന്നതിന് സൈക്കിൾ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകൾ ഇവ സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂൾമുറ്റത്ത് മാവിൻെയും സപ്പോട്ട മരത്തിൻെയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. സയൻസ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ സജ്ജീകൃതമായിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെയും, സയൻസ് ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികൾ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.
2018-2019 അധ്യയന വർഷം സ്കൂളിലെ 12 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിനായി ഒരുക്കുകയും കൈറ്റ് മുഖേനയുള്ള ഹൈടെക് ഉപകരണങ്ങൾ സജ്ജമാക്കി ക്ലാസ് മുറികൾ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു
അധ്യാപകർ : പ്രധാനാധ്യാപികയും 20 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. അനധ്യാപകർ : ക്ലാർക്കും 3 അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ സന്നദ്ധ സംഘടനകളുടെ കീഴിൽ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
- സ്കൌട്ട് & ഗൈഡ്
ഷൈനി ടീച്ചർ, ഹണി ടീച്ചർ, ഷേർളി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ മികവാർന്ന ഒരു യൂണിററ് പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാർ, രാഷ്ട്ര പതി പുരസ്കാർ പരീക്ഷകളിൽ കുട്ടികൾ വിജയികളായിരിക്കുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.
- ബാന്റ് ട്രൂപ്പ്
വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
- ചുവർ പത്രം
ഒാരോ ക്ലാസിലും ആഴ്ചയിൽ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തിൽ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.
- 'റെഡ് ക്രോസ്'
സുനിത ടീച്ചറുടെ ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.
ഔട്ട് റീച്ച് പ്രോഗ്രാം
ഭവന സന്ദർശനം രോഗീ സന്ദർശനം അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക
ചിത്ര ജാലകം
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:BADGE.jpg വിദ്യാപോഷണം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_emblem_1.jpg
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Run_kerala.JPG
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26043(1).jpg
http://schoolwiki.in/images/7/7d/26043.jpeg
http://schoolwiki.in/images/3/3f/Fathima1.jpeg
-
കുറിപ്പ്1
-
കുറിപ്പ്2
ഗാലറി
ശാസ്ത്രമേളയ്ക് സയൻസ് മാഗസിന് ജില്ലാതലത്തിൽ 2016ൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാൻ സാധിച്ചു. സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി പ്രതിഭകളെ പ്രോത്സാഹിപ്പിച്ചു വരുന്നു. 2017 ശാസ്ത്രമേളയിലും സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം റെഡ് ക്രോസ് സയൻസ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ്
നിയമപാഠ ക്ലബ്ബ് എെ.ടി. ക്ലബ്ബ് ലഹരിവിമുക്ത ക്ലബ്
മാനേജ്മെന്റ്
തെരേസ്യൻ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.എലിസബത്ത്- 1.6.64 മുതൽ 31.3.65 വരെ
2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതൽ 31.7.74 വരെ
3.സി.ലിയോണി- 1.4.75 മുതൽ 31.3.80 വരെ
4.വിക്ടോറിയ- 4.80 മുതൽ 5.80 വരെ
5.സി.അനില- 2.6.80 മുതൽ 5.83 വരെ 31.5.83-ൽ വിരമിച്ച്
6.സി.റേച്ചൽ ജോസഫ്- 6.83 മുതൽ 14.5.84 വരെ
7.എലിസബത്ത് തിയൊഫിലസ്- 15.5.84 മുതൽ 31.3.85
8.റീറ്റാ പീ.എക്സ്.- 6.85 മുതൽ 20.12.85 വരെ
9.സി.റേച്ചൽ ജോസഫ്- - 2.12.85 മുതൽ 30.6.94 വരെ
10.അമ്മിണി എൻ.പി.- 1.7.94 മുതൽ 29.5.96 വരെ
11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതൽ 31.5.06 വരെ
12.സി.ഫിലൊ കെ.എൽ.- 1.6.06 മുതൽ 31.5.07 വരെ
13.സി.മാർഗരറ്റ് കെ.എക്സ്- 1.6.07 മുതൽ 23.11.08---
14.സി.ലിസ്സി ടി.സി. 31.04.2009
15.സി.ആനി ആന്റണി
16.സി.ലിസ്സി ടി.സി.
17.സി.മോളി ജോസഫ് എം.ജെ.(സി.ഫ്ലോറി ജോസഫ് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ വിദ്യാർഥികളിൽ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടർമാരും,ആതുര ശുശ്രൂഷകരായ നഴ്സുമാരും, എഞ്ചിനിയർമാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു. സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.
വഴികാട്ടി
വടക്കു നിന്നും വരുന്നവർ കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് സേക്രഡ് ഹാർട്ട് പള്ളിക്കു സമീപമുള്ള "ദേ ദിത്, ങാ ദിതേയ് " "ങാ ദതാണെഡോ ദിത്" എന്നും പറഞ്ഞ് നിൽക്കുമ്പോൾ തെക്കു നിന്നും വരുന്നവർ എഴുപുന്ന പാലം കടന്ന് "ദാ.......ണ്ടതാണുകെട്ടാ" "നുമ്മട ഉസ്ക്കൂള് " എന്നു പറയുമ്പോഴേയ്ക്കും എത്തിപ്പോയേ....... 'ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി
കുമ്പളങ്ങി
{{#multimaps: 9.876058, 76.287078 | width=800px | zoom=16 }}
<googlemap version="0.9" lat="9.892491" lon="76.28527" zoom="18" width="350" height="350" selector="no" controls="none"> 9.892015, 76.28498 This is O.L.F.H.S. </googlemap>
സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ
http://www.education.kerala.gov.in
http://www.sampoorna.itschool.gov.in
http://www.keralapareekshabhavan.in
http://www.sslcexamkerala.gov.in
http://www.scholarship.itschool.gov.in
http://mathematicsschool.blogspot.com/
http://www.socialsecuritymission.gov.in
http://www.ddeernakulam.in/ddekmjuly1/
നേട്ടങ്ങൾ
വളരെ മികവ് പുലർത്തിപ്പോരുന്ന ഈ സ്ഥാപനം 2016 SSLC പരീക്ഷയിൽ 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 172/172
2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീണ്ടും 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 166/166
2018 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീണ്ടും 100% വിജയവും 11 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 149/149
മറ്റു പ്രവർത്തനങ്ങൾ
റൺ കേരള റൺ സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂളും അതിൽ പങ്കെടുത്തു
[[പ്രമാണം:independance_flag.jpg||200px|thumb|center|ദേശീയ പതാക ഉയരെ ഉയരെ ഉയരെ]
യാത്രാസൗകര്യം ലോക ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ട കുമ്പളങ്ങി ഗ്രാമത്തിലെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 15 കി.മീ. പ്രൈവറ്റ് ബസ്, ടാക്സി കാർ, ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. അരൂർ കെൽട്രോൺ കടത്തു വഴി വഞ്ചി മാർഗവും എത്താം.
മേൽവിലാസം
ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി, എറണാകുളം ജില്ല കൊച്ചി 682007
സ്കൂൾ ഫോൺ: 0484-2240834
ഇ-മെയിൽ വിലാസം: olfhskumbalanghi834@gmail.com