പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20012 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
കാരമ്പത്തൂർ

കാരമ്പത്തൂർ പി.ഒ,
പള്ളിപ്പുറം
,
679 305
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0466 2238430
ഇമെയിൽparudurhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശങ്കരനാരായണൻ പി
പ്രധാന അദ്ധ്യാപകൻഅര‌ുണ പി ‍ഡി
അവസാനം തിരുത്തിയത്
02-09-201820012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പരുതൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയുംഭാരതപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു. പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി.


ചരിത്രം

  പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പരുതൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയുംഭാരതപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.
1976ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.54 ഡിവിഷനുകൾ. എട്ടാം ക്ലാസ്സ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ, പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററിയിൽ സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  4 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.

തുടർന്നു വായിക്കുക

പഠന പ്രവർത്തനങ്ങൾ

  • ശ്രദ്ധ
 എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ശ്രദ്ധ എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു.

  • നവ പ്രഭ
 ഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ് നവ പ്രഭ. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
  • ഗ്രാമീണം പഠനവീട്
 പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് ഗ്രാമീണം പഠന വീട്. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം. 


  • പരീക്ഷോത്സവം
  SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ് പരീക്ഷോത്സവം.
 അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു ചോദ്യപേപ്പർ നിർമ്മാണ ശില്പശാല നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ  മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്.

ദിനാചരണങ്ങൾ

  • സ്വാതന്ത്ര്യദിനം
   തോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി. അരുണ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
  • വായനാദിനം
   2018-19 വർഷത്തെ വായനാദിനവും  പി.എൻ.പണിക്കർ അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ സോക്കർവായന വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു.
  • യോഗദിനം
 ഈ വർഷവും സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആദിത്യൻ സത്യനാരായണൻ എന്ന വിദ്യാർത്ഥിദേശീയ യോഗാ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

 ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 5 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.6 സ്കൗട്ട് മാസ്റ്റർ മാരും  8ഗൈഡ് ക്യാപ്ടൻമാര‌‌ുമാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും രാജ്യപ‌ുരസ്കാർ ,രാഷ്‌ട്രപതി  അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

എൻ.സി.സി

   
   1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന ആദ്യത്തെ NCC യൂണിറ്റ് ആരംഭിച്ചു. '28 KBN NCC OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ  നിർദ്ദേശപ്രകാരം  ഈ വിദ്യാലയത്തിലെ ശ്രീ.കെ.ഒ.വിൻസെന്റ് മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II,Part III) 28KBN 'NCC OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ. പി. രവീന്ദ്രനാഥ് മാസ്റ്ററാണ്.

എസ് പി സി.

           
  2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ്.പി.സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ  ആയി കെ.ശ്രീജേഷ്  മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി എ.സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ടു. 

ജൂനിയർ റെഡ് ക്രോസ്

        
  2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ   ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8,9,10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി  കെ.എൻ.നാരായണൻ  മാസ്റ്ററും എം.വിദ്യ ടീച്ചറും ചുമതല വഹിക്കുന്നു.സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്. 

ലിറ്റിൽ കൈറ്റ്സ്

           
  കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറ‌ും എം.എ.വിശ്വനാഥൻ മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

മാനേജ്മെന്റ്

മാനേജർ 
ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

അധ്യാപകർ വർഷം
പരമേശ്വരൻമാസ്റ്റർ 1976 - 1987
ഒ. രാജഗോപാലൻ 1988- 2001
എ. രവീന്ദ്രനാഥ് 2001-2008
ബി. രത്നകുമാരീ 2007-2008
അച്യുതൻ .വി.ആർ 2008 -2009
ഭാസ്കരൻ പി.വി 2009 - 2011
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്)
2011 മുതൽ
അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ)
അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ )
അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )
ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )
2018 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുനോജ്.ഡി.(ചിത്രകാരൻ)

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക.
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക.
* തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം വഴി കൊടിക്കുന്ന്- പാലത്തറ ഗെറ്റ് വഴിയും സ്കൂളിൽ എത്തിച്ചേരാം.

വഴികാട്ടി