എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29001sghs (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി
വിലാസം
കലയന്താനി വിദ്യാഭ്യാസ ജില്ല=തൊടുപുഴ

കലയന്താനി
,
685 588
,
ഇടുക്കി ജില്ല
സ്ഥാപിതം10 - 06 - 1949
വിവരങ്ങൾ
ഫോൺ04862276911
ഇമെയിൽ29001sghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോൻസ് മാത്യൂ

പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു

പി.ടി.ഏ. പ്രസിഡണ്ട്= സിജോ കുറ്റിയാനിമറ്റത്തിൽ
അവസാനം തിരുത്തിയത്
28-08-201829001sghs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}

ആപ്‌ത വാക്യം

സ്കൂൾചരിത്രം

തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് കലയന്താനി. ഈ കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളിച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.

മാനേജ്‌മെന്റ്

രക്ഷാധികാരി

Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam
Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam

കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജേക്കബ് തലാപ്പിള്ളിയിലും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്.

നിലവിലുള്ള അധ്യാപകർ ‍

നിലവിലുള്ള അധ്യാപകർ
പ്രിൻസിപ്പാൾ മോൻസ് മാത്യു
ഹെഡ് മാസ്റ്റർ ജോഷി മാത്യു
മലയാളം ഷൈജി ജോസ്,
ലിസ്സമോൾ സി ജോൺ
ഇംഗ്ലീഷ് ബിനു ടി ഫ്രാൻസിസ്,
ഷിജി അഗസ്റ്റിൻ
സാമൂഹ്യ ശാസ്ത്രം ഫാ.ആന്റണി പുലിമലയിൽ ,
ജെസ്സി തോമസ്
ഗണിതശാസ്ത്രം ബെർലിമോൾ ജോസ്,
സലോമി ടി ജെ
ഹിന്ദി റാണി ജോസഫ്
ഫിസിക്കൽ സയൻസ് എൽസി എം സി ,
മേരി ജെയിംസ്
നാച്ചുറൽ സയൻസ് അനിൽ എം ജോർജ്
ഫിസിക്കൽ എഡ്യൂക്കേഷൻ തങ്കച്ചൻ ജോൺ
ചിത്ര രചന സെലിൻ എം സി

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌


ഹൈ-ടെക് ക്ലാസ്സ് മുറികൾ

കലയന്താനിയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്.

ലൈബ്രറി & റീഡിംഗ് റൂം

വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

ലാബുകൾ

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അക്കാദമിക പ്രവർത്തനങ്ങൾ

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ഹലോ ഇംഗ്ലീഷ്

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. കലയന്താനിയിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.

ഹായ് ഇംഗ്ലീഷ്

അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.

ശ്രദ്ധ

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

യു പി, എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

പ്രോഗ്രസ് റിപ്പോർട്ട്

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.

ടേം മൂല്യനിർണയം

ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

സ്കൂൾ പത്രം - ജോർജിയൻ വോയ്‌സ്

പാഠ്യേതര പ്രവർത്തനങ്ങൾ

തണൽ

ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. തണൽ എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ കുട്ടികൾ സഹകരിക്കുന്നു. സ്കുളിലെ തന്നെ നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.

ഡി.സി.എൽ

കുട്ടികളിൽ നേതൃത്വ വാസനയും ,സർഗാത്മക ശേഷിയും വളർത്തുന്നതിന് ഡി.സി.എൽ ഏറെ പ്രയോജനകരമാണ്.കഴിഞ്ഞ വർഷം രൂപതയിലെ ഏറ്റവും മികച്ച ഡി.സി.എൽ ശാഖാക്കുള്ള ട്രോഫി കലയന്താനി കരസ്ഥമാക്കിയെന്നുള്ളത് ഏറെ സന്തോഷകരമായിട്ടുള്ള വസ്തുതയാണ്.

ബാന്റ് ട്രൂപ്പ്

സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കലയന്താനിയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്.

തായ്ക്കോണ്ട

സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, കലയന്താനി സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം ഇരുപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.

യോഗ

കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവ നേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ.

വിനോദത്തിലൂടെ വിജ്ഞാനം

എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു.

ശലഭ പാർക്ക്

ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ പൂന്തോട്ടങ്ങളിൽ നട്ടു പരിപാലിക്കുകയും ധാരാളം ചിത്രശലഭങ്ങൾ തേൻ നുകരാനായി പൂന്തോട്ടങ്ങളിലേക്കെത്തുകയും ചെയ്യുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കലയന്താനി ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

കലയന്താനി ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.

ആദ്യഘട്ട പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക, കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു. SITC അനിൽ എം ജോർജ്,കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർളിമോൾ ജോസ് എന്നിവരാണ് പരീശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ഐ ടി ക്ലബ്ബ്

നേതൃത്വം വഹിക്കുന്ന അധ്യാപകർ ശ്രീ അനിൽ എം ,ജോർജ്,ശ്രീ ബിനു ടി ഫ്രാൻസിസ് തുടർച്ചയയായി രണ്ട് വർഷം യു പി വിഭാഗത്തിൽ ഉപ ജില്ലാ ഓവറോൾ ചാമ്പ്യൻമാർ. എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ സജീവ സാന്നിദ്ധ്യം. പല വർഷങ്ങളിലും കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു. പ്രകൃതി പഠനക്യാമ്പ് വിനോദയാത്ര

ഹെൽത്ത് ക്ലബ്ബ്

നേതൃത്വം വഹിക്കുന്ന അധ്യാപകർ ശ്രീ തങ്കച്ചൻ ജോൺ ,ശ്രീമതി ലാലി ടി സിറിയക് സ്കൂളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുകയും, സ്കൂളിൽ ആരോഗ്യ വകുപ്പ് ലഭ്യമാകുന്ന അയൺഫോളിക് ഗുളികകളും വിരഗുളികകളും നിർദ്ദേശിച്ചിരിക്കുന്ന സമയങ്ങളിൽ കുട്ടികൾക്ക് നൽകുകയും കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു വിനോദയാത്ര

പരിസ്‌ഥിതി ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ ശ്രീ ബിനു ടി ഫ്രാൻസിസ്,ശ്രീ അനിൽ എം ജോർജ്

ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. JRC കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.

സാമൂഹ്യശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി ജെസ്സി തോമസ്,ഫാ.ആന്റണി പുലിമലയിൽ (എച്ച്. എസ്. എ. സോഷ്യൽസയൻസ്)‌

ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഭാരത് സ്കൗട്ട് & ഗൈഡ്

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. സ്കൗട്ട് മാസ്റ്റർ ശ്രീ ബിനു റ്റി ഫ്രാൻസിസിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജെസ്സി തോമസിന്റെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട് യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. 2017-18 അധ്യയനവർഷത്തിൽ 9 കുട്ടികൾ രാജപുരസ്ക്കാർ അവാർഡ് നേടി.

ജൂനിയർ റെഡ്‌ക്രോസ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ഷിജി അഗസ്റ്റിൻ

മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷിജി അഗസ്റ്റിൻയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.

ശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ ശ്രീമതി എൽസി എം സി. ,ശ്രീ ബാബൂ പോൾ ശ്രീമതി മേരീ ജെയിംസ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

പൗൾട്രി ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ ബിനു ടി ഫ്രാൻസിസ്

പക്ഷിമൃഗാദികളെ വള്ര‍ത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൗൾട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. ആലക്കോട് മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷത്തിലും ൨൦൧൮ വർഷത്തിലും -ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ അവരുടെ വീടുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ 11/8/2018 അൻപത് കുട്ടികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യ്തു.

ഐ ടി ക്ലബ്ബ്

നേതൃത്വം വഹിക്കുന്ന അധ്യാപകർ ശ്രീ അനിൽ എം ,ജോർജ്,ശ്രീ ബിനു ടി ഫ്രാൻസിസ്

തുടർച്ചയയായി രണ്ട് വർഷം യു പി വിഭാഗത്തിൽ ഉപ ജില്ലാ ഓവറോൾ ചാമ്പ്യൻമാർ. എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ സജീവ സാന്നിദ്ധ്യം. പല വർഷങ്ങളിലും കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.

ഗണിതശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ: ശ്രീമതി സലോമി ടി ജെ ,ശ്രീമതി ബെർളിമോൾ ജോസ്,ശ്രീമതി പുഷ്പ മാത്യു

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാ സംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

സ്പോർട്സ് ക്ലബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ തങ്കച്ചൻ ജോൺ(കായികാദ്ധ്യാപകൻ

കായികാദ്ധ്യാപകൻ ശ്രീ തങ്കച്ചൻ ജോൺന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും റവന്യൂജില്ലാ കായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ വെള്ളി, മെഡലുകൾ നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS
ശ്രീ എൻ എസ് ഐസക്

ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.

ഡോക്ടർ ഒ റ്റി ജോർജ്ജ്
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.
ശ്രീ ബേബി ജോൺ കലയന്താനി

സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,

ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ

റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.

അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി

ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.

മേരീ ജോസഫ് പള്ളിക്കമ്യാലിൽ

ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.

ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ

1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.

ബേബി ടി.ജെ തട്ടുംപുറം

ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു

ഡി.മൂക്കൻ

പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.

ജോസ് താന

നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന.

ഇഗ്നേഷ്യസ് കലയന്താനി

നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി.

കെ ജി പീറ്റർ

ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു.

എം എസ് ആന്റണി പന്നിമറ്റം

പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .

     ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,

അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.

വഴികാട്ടി

{{#multimaps: 9.8718314,76.7812799| width=600px | zoom=13 }} |

  • തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • ‍ തൊടുപുഴ നിന്ന് 10 കി.മി. അകലം

|} |} <googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.