വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ
Schoolwiki സംരംഭത്തിൽ നിന്ന്
15:12, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss(സംവാദം | സംഭാവനകൾ)(' ==ദിനാചാരങ്ങൾ== === പ്രവേശകദിനം 01.06.2018 === 01.06.2018 വെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
01.06.2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹെഡ്മിസ്റ്റ്രസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങ് നടന്നു. കുുട്ടികളെ വരിയായി ഊതിവീർപ്പിച്ച ബലൂണുകളുമായി ആഡിറ്റോറിയത്തിലേക്ക് നവാഗതരായ എല്ലാ കുുട്ടികളെയും ആനയിച്ചു. വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ബലൂണുകൾ വീശി സ്വാഗതം ചെയ്തുു. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ശ്രി. ഫ്രാൻസിസ് സാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷനായിരുന്ന Rev. ബിനു തോമസ് രാജ്യം നയിക്കേണ്ട പൗരന്മാരാണ് വളർന്നു വരുന്ന ഈ കുുട്ടികളെന്ന് പ്രസംഗത്തിൽ അവരെ ഓർമപ്പെടുത്തി.തുടർന്ന് ഉദ്ഘാടനകനായ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വരദരാജൻ സാർ വിദ്യാലയ മികവ്, വിദ്യാർത്ഥി മികവ് എന്ന വിഷയത്തെക്കുറിച്ചു ആധികാരീകമായി സംസാരിച്ചു. ദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അടുത്ത കാര്യപരിപാടി സ്ക്കൂൂളിന്റെ നെടുംതുണായ സിസ്റ്റർ വിൽമാ മേരി കുുട്ടികൾക്ക് വേണ്ട നിർദ്ദെശം നൽകി. ശെഷം പി.ടി.എ പ്രെസിഡന്റ് പ്രമോദ് ആശംസാ പ്രസംഗം നടത്തി.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുവാൻ
ബാലവേല വിരുദ്ധദിനം 12.06.2018
ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.
ലോക രക്തദാനദിനം 14.06.2018
പ്രഭാഷണം രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്.
മരുവൽക്കരണ വിരുദ്ധദിനം 17.06.2018
എക്കൊ ക്ലബിന്റെ ആദിചുവ്യത്തിൽ മരങ്ങൾ നട്ടുപിടിപിച്ചു.
വായനാദിനം 19.06.2018
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിന്റെ അന്ന് "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്ന വാക്യം ഓർമിപ്പിച്ചു കൊണ്ടു H.M പ്രസംഗം നടത്തി. തുടർന്ന് അബ്ദുുൽ കലാം സാറിന്റെ പുസ്തകത്തിലെ ചില വാക്യങ്ങൾ ഉദ്ധരിച്ചുക്കൊണ്ട് ദീപ ഒരു പ്രഭാഷണം നടത്തി. തുടർന്ന് പുസ്തകം കുുട്ടികൾ നിർബന്ധമായി വായിക്കുകയും, വായനക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
യോഗാദിനം 21.06.2018
ജൂൺ 21 രാജ്യന്തര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസിലാക്കുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും അസംബ്ളിക്കു മുൻപ് അഞ്ച് മിനിറ്റ് യോഗയുടെ ഒരു ഭാഗമായി പ്രാണായാമം H.M ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അന്നേ ദിവസം ലോക സംഗീത ദിനം കൂടിയായിരുന്നു. സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. ഒപ്പം ഒരു സംഗീതാലാപനവും നടത്തി.
ലഹരി വിരുദ്ധദിനം 27.06.2018
ജൂൺ 27 ലഹരി വിരുദ്ധദിനം. ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുുട്ടികൾ ഒരുചുവർ പത്രിക പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു
ശുചീകരണ ദിനം 29.06.2018
ജൂൺ 29 ശുചീകരണത്തിന്റെ ഭാഗമായി ബാത്റൂം എസ് 1,എസ്2, എസ്3 എന്നിങ്ങനെ തിരിക്കുകയും എസ്3 യിൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന നിർദ്ദേശം നൽകുുകയും ക്ലാസ് അധ്യാപകർ കുുട്ടികൾക്ക് വേണ്ട നിർദ്ദേശം നൽകാൻ ആഹ്വനം ചെയുകയും ചെയ്തു.