കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/HS

Schoolwiki സംരംഭത്തിൽ നിന്ന്

'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.

ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.ഭരണകർത്താക്കൾ,ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.