കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/HS

Schoolwiki സംരംഭത്തിൽ നിന്ന്

'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ്

വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.

ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.ഭരണകർത്താക്കൾ,ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.

നേട്ടങ്ങൾ

അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം പ്രസിഡണ്ടസ് സ്കൗട്ട്സ് പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഇന്ന് വിദ്യാലയം

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16 SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചുകൊണ്ട് ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.