എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് ​​എസ് എ കോർഡിനേറ്റർ ശ്രീമതി സിജി ടീച്ചർ , ഹെഡ്‌മി‌സ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി. പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവ മറ്റ് പ്രവർത്തനങ്ങളാണ്.


പരിസ്ഥിതി ക്ലബ്ബ്

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിക്ക് ഞവര വിത്തിറക്കി. അടാട്ട് കൃഷി ഓഫീസർ ശ്രീമതി സ്മിത ഫ്രാൻസിസ്, അടാട്ട്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീമതി ശൈലജ ശ്രീനിവാസൻ, ശ്രീ വിൻസെന്റ്, പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു പ്രതിനിധികളും അധ്യാപകരും ചേർന്നാണ് വിത്ത് വിതച്ചത്. വ്തക്കലിനൊപ്പം വിത്തുപാട്ടും ആലപിച്ചു. കുട്ടികളിൽ കൃഷിയിലുള്ള താല്പര്യവും സംസ്കാരത്തനിമയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവവള നിർമ്മാണവും നടത്തി വരുന്നു.

പച്ചക്കറി കൃഷി

 10\7\2018 കഴിഞവർഷം സ്കുൾ പരിസരത്ത്നട്ടുവളർത്തിയ മരിച്ചീനി വിളവെടുത്തു. 19\7\2018 കൃഷിവകുപ്പിൻറ് നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് നൽകി. 23\7\2018സ്കുളിൽ ഒരുപച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുന്നതിൻറ് ഭാഗമായി പച്ചക്കറിതൈക്കൾ P T Aപ്രസിഡൻറ് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . HM സുമ ടീച്ചർ അഗ്രികൾച്ചർ അസിസ്റ്റൻറ് രജിത എന്നിവർ പങ്കെടുത്തു. വെണ്ട, വഴുതന, ചീര, കുമ്പളം, വെള്ളരി, പച്ചമുളക്, ചേമ്പ്,ചേന തുടങ്ങിയവയെല്ലാം സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്യുന്നു