സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു.
        പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി  പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. 
         ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട  സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.  
         കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കും. 
          രണ്ടു പ്രീ-പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും  ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്. പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.