ഗവ എച്ച് എസ് എസ് അഞ്ചേരി/സ്പോർട്സ് ക്ലബ്ബ്-17
നമ്മുടെ ജീവിതം ആരോഗ്യ പൂർണ്ണവും ഊർജ്ജസ്വലവും, ഉൽസാഹമുള്ളതും ആയി മാറുന്നതിന് കായിക വികസനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. ശാരീരിക കഴിവുകളും നൈപുണ്യങ്ങളും നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. സ്‌കൂളുകളിൽ ആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധിതമാക്കുന്നതിന്റെ ഭാഗമായി ഒമ്പത്, പത്ത് ക്ലാസ്സുകളിലും ആരോഗ്യ-കായിക വിദ്യാഭ്യാസം പഠനവിഷയമാക്കിയിട്ടുണ്ട്
ലോക കപ്പ് ഫുട്ബോളിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.സുബ്രതോ കപ്പ് മത്സരത്തിൽ പങ്കെടുത്തു. കബഡി ഫുട്ബോൾ എന്നീ ഇനങ്ങളിൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. എല്ലാ ബുധനാാഴ്ചയും മാസ് ഡ്രിൽ നടത്തുന്നു സ്പോർട്സ് മത്സരം നടത്തുന്നു. സ്വാതന്ത്ര്യ ദിനം പോലുള്ള സവിശേഷ ദിനങ്ങളിൽ മാർച്ച് പാസ്റ്റ് നടത്തുന്നു. ഫുട്ബോൾ സൗഹൃദ മത്സരം നടത്തി.