ഗവ എച്ച് എസ് എസ് അഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ ജീവിതം ആരോഗ്യ പൂർണ്ണവും ഊർജ്ജസ്വലവും, ഉൽസാഹമുള്ളതും ആയി മാറുന്നതിന് കായിക വികസനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. ശാരീരിക കഴിവുകളും നൈപുണ്യങ്ങളും നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. സ്‌കൂളുകളിൽ ആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധിതമാക്കുന്നതിന്റെ ഭാഗമായി ഒമ്പത്, പത്ത് ക്ലാസ്സുകളിലും ആരോഗ്യ-കായിക വിദ്യാഭ്യാസം പഠനവിഷയമാക്കിയിട്ടുണ്ട്

ഒരു ഗ്രൗണ്ടിന്റെ കുറവ് ഏറ്റവും അധികം അനുഭവിക്കുന്ന വിദ്യാലയമാണ് ഇത്. എങ്കിലും കാരംസ്,ചെസ്സ്,ഷട്ടിൽ എന്നിവ കളിക്കാനുളള സൗകര്യം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.കായിക മത്സരങ്ങൾ നടത്തുകയും വിജയികളെ ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ലോക കപ്പ് ഫുട്ബോളിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.സുബ്രതോ കപ്പ് മത്സരത്തിൽ പങ്കെടുത്തു. കബഡി ഫുട്ബോൾ എന്നീ ഇനങ്ങളിൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. ‌എല്ലാ ബുധനാാഴ്ചയും മാസ് ഡ്രിൽ നടത്തുന്നു‌ സ്പോർട്സ് മത്സരം നടത്തുന്നു. സ്വാതന്ത്ര്യ ദിനം പോലുള്ള സവിശേഷ ദിനങ്ങളിൽ മാർച്ച് പാസ്റ്റ് നടത്തുന്നു. ഫുട്ബോൾ സൗഹൃദ മത്സരം നടത്തി.

സ്‌കൂൾ ആരംഭത്തിൽ തന്നെ കുട്ടികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിക്കുന്നു. ഫുട് ബോൾ ,കബഡി തുടങ്ങിയവക്ക് മികവുള്ള കുട്ടികൾ മറ്റുള്ളവർക്ക് പരിശീലനം നൽകുന്നു. ഹൗസ് അടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സൗഹൃദ മത്സരങ്ങളും നടത്തുന്നു.

മത്സരങ്ങൾ

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,

എസ്എസ്എ നടത്തിയ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ടീം