സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മാമ്മുട്

പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്.