ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂൾകുട്ടികളുടെ കലാസാഹിത്യഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നേരിട്ട് നടത്തുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.
ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾ ഈ സ്കൂളിൽനിന്നും വർഷങ്ങളായി കാണാറുണ്ട്.ഈ വർഷം 10ാം ക്ലാസുകാരി സാന്ദ്ര.എസ്.എസ്. റവന്യൂ ജില്ലയിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ജി.ഉണ്ണികൃഷ്ണൻ സർ വിദ്യാരംഗം കലാസാഹിത്യവേദി ചുമതല വഹിക്കുന്നു
2017-18 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂൾ തല പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി നിർമ്മലാ ദേവി നിർവ്വഹിക്കുന്നു.രണ്ടാഴ്ചയിലൊരിയ്ക്കൽ നടക്കുന്ന സ്ക്കൂൾ തല പരിപാടികൾ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ്.