വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂൾകുട്ടികളുടെ കലാസാഹിത്യഗുണ‍ങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നേരിട്ട് നടത്തുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾ ഈ സ്കൂളിൽനിന്നും വർഷങ്ങളായി കാണാറുണ്ട്.ഈ വർഷം 10ാം ക്ലാസുകാരി സാന്ദ്ര.എസ്.എസ്. റവന്യൂ ജില്ലയിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ജി.ഉണ്ണികൃഷ്ണൻ സർ വിദ്യാരംഗം കലാസാഹിത്യവേദി ചുമതല വഹിക്കുന്നു 2017-18 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂൾ തല പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി നിർമ്മലാ ദേവി നിർവ്വഹിക്കുന്നു.രണ്ടാഴ്ചയിലൊരിയ്ക്കൽ നടക്കുന്ന സ്ക്കൂൾ തല പരിപാടികൾ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ്.

നാടൻ പാട്ടോടെ ഉത്ഘാടനം

വിദ്യാരംഗം2018-19

സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 കൺവീനറായി ശ്രീ ഇബിനു മസൂദ് പ്രവർത്തിയ്ക്കുന്നു.ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾജൂൺ ആദ്യവാരത്തിൽത്തന്നെ ഉത്ഘാടനം ചെയ്യപ്പെട്ടു.എൻ എസ് എസ് പ്രോഗ്രാം ഓഫീസറും അദ്ധ്യാപകനുമായ ഗോപൻ പാർത്ഥസാരഥി ഉത്ഘാടനം നിർവ്വഹിച്ചു.നാടൻപാട്ടുകലാകാരൻകൂടിയായ ഉത്ഘാടകൻതുടർന്ന് നാടൻപാട്ട് പഠനക്കളരി നടന്നു. തുടർന്ന് എല്ലാആഴ്ചകളിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.വായനാ നാരാചരണത്തിന്റെ ഭാഗമായി വിവിധ രചനാമത്സരങ്ങൾ നടത്തി.പ്രശ്നോത്തരി വായനാമത്സരം ആസ്വദനക്കുറിപ്പ് തയ്യാറാക്കൽ കവിതാരചന കഥാരചന എന്നിവ ഇവയിൽ ചില ഇനങ്ങളാണ്.രണ്ടാഴ്ചയിലൊരിയ്ക്കൽ കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിയ്ക്കുന്നതിന് കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതിന് വേദിയൊരുക്കുന്നു.ആ അവസരത്തിൽ കവിതാലാപനം കഥപറച്ചിൽ നാടൻപാട്ടുകൾ എന്നിവ അവതരിപ്പിയ്ക്കപ്പെടുന്നു.