വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/നാടോടി വിജ്ഞാനകോശം
''' അ
അക്കൽ - സഹോദരിമാരിൽ മൂത്തവൾ അക്കാനി - പനയിൽ നിന്നും എടുക്കുന്ന പാനീയം അച്ചാരം - ഒരു കാര്യം നിശ്ചയിച്ച് മുൻകൂറായി പണം നൽകൽ അടയ്ക്കാപാന - പ്രത്യേക മൺപാത്രം അടിതട - നാടാർ സമുദായക്കാരും മറ്റും നടത്തുന്ന കളരി അണ്ണി - അണ്ണാൻ - ഒരു തരം ജീവി അതീന്ന് - അതിൽനിന്ന് അതുങ്ങള് - അവർ അത്തറേം - അത്രേം അനത്തുക - തീയുടെ ചൂട് ചെറിയതോതിൽ കൊള്ളുക അപ്പച്ചി - അച്ഛൻ പെങ്ങൾ അപ്പം - അപ്പോൾ അപ്പള് - അപ്പോൾ അപ്പി - കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്ന പേര് അമ്മാവി - അമ്മായി അമ്മി - അരകല്ല് അയണി - ആഞ്ഞിലി വൃക്ഷം അയലേക്കം - സമീപസ്ഥമായ സ്ഥലം അരത്തം - മഞ്ഞൾ പൊടിയുംചുണ്ണാമ്പും ചേർത്തത് അരിയെ - അരികെ അലമ്പ് - ശല്യം അലമൊറ - നിലവിളി അശ - അയക്കോൽ അസമന്തം - അസംബന്ധം അറപ്പ് - അനിഷ്ടം അറമ്പാതം - അവസാനം
ആ ആണയിട്ടു - സത്യം ചെയ്തു ആരാവാരം - ബഹളം ആരിക്ക് - ആർക്ക് ആവൂല്ല - കഴിയുകയില്ല
ഇ
ഇച്ചിച്ചി - മലിലനവസ്തു ഇട്ടേച്ച് - ഇട്ടുകളഞ്ഞു ഇത്തിപൂരംഇനിപ്പ്- കുറച്ച് മധുരം ഇന്നാ - ഇതാ ഇപ്പം - ഇപ്പോൾ ഇറ്റിച്ച് - തുള്ളി തുള്ളിയായി
ഈ
ഈരോല്ലി - തലയിലെ പേൻ കൊല്ലാനുള്ള ഉപകരണം
ഉ
ഉച്ചിട്ടം - കഴിച്ചതിന്റെ ബാക്കി ഉതുക - കുതുക ഉന്നം - ലക്ഷ്യം ഉരിയാടുക - സംസാരിക്കുക
ഊ
ഊടുവഴി - രഹസ്യവഴി ഊറ്റം - ശക്തം
എ
എച്ചിൽ - ഉച്ഛിഷ്ടം എടഭാഗം - നടുക്കു ഭാഗം എടുപിടി - തിരക്കിട്ട് എതം - സൗകര്യം എന്തര് - എന്തോന്ന് എര - ഇര എരപ്പാളി - യാചകൻ എരിക്കുക - നീറുക എരിപിരി - പുളയുക എഴ - ഇഴ എഴിച്ച് - എഴുന്നേറ്റ് എറയം - പൂമുഖം എറുമ്പ് - ഉറുമ്പ്
ഏ
ഏച്ച് - കൂട്ടിച്ചേർത്ത് ഏതു - കാരണം ഏമ്പക്കം - ഏനക്കേട് - അസുഖം
ഒ
ഒക്കെ - എല്ലാം ഒടക്കുക - ദേഷ്യപ്പെടുക ഒടൂല് - ഒടുവിൽ ഒണ്ടി - ചേർന്ന് ഒപ്പാരു - മരണമടഞ്ഞ വീട്ടിൽ സ്ത്രീകൾ പാടുന്ന പാട്ട് ഒച്ച് - ഒരു തരം ചെറുജീവി ഒപ്പിച്ച് - നിർബന്ധിച്ച് ഒച്ചാരം - ചിണുങ്ങൽ ഒരുത്തരും - ഒരാളും ഒലിപ്പിക്കുക - ഒഴുക്കുക
ഓ
ഓക്കാനം - ഛർദി ഓടാമ്പല് - വാതിലിന്റെ സാക്ഷ ഓട്ട - ദ്വാരം ഓശാരം - വെറുതെ കിട്ടുന്നത്
ക
കുഞ്ഞിക്കലം - ചോറുവയ്ക്കാനുള്ള വലിയ പാത്രം കട - പീടിക കടവം - വലിയ വട്ടി കടു - കടുക് കണ്ടം - വയൽ,കഷണം കണ്ണും മിന്നീം - കണ്ണും മുഖവും കന്ന് - പശുക്കുട്ടി കന്നാലി - കന്നുകാലി കന്നികായ്ക്കുക - ആദ്യം കായ്ക്കുക കന്നിട്ടം - കൈനീട്ടം കപ്പക്ക - പപ്പായ കരിങ്കാലി - ദ്രോഹി കലി - ദേഷ്യം കവ്ത്ത് - കഴുത്ത് കഴപ്പ് - വേദന കാ
കാടൻ - അപരിഷ്കൃതൻ കാടി - അരി കഴുകിയ വെള്ളം കായി - കൂലി കാതുക - കാർന്നെടുക്കുക കാലമാടൻ - ദുഷ്ടൻ കാലി - ശൂന്യം കാറൽ - തൊണ്ടയിൽ ശബ്ദമുണ്ടാക്കുക '''കട്ടികൂട്ടിയ എഴുത്ത്'