ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് ഏകദേശം 250 മീറ്റർ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്.1974 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന്.'കിഴക്കിന്റെ വെനീസ്'എന്നറിയപ്പെടുന്ന ആലപ്പുഴ നഗരത്തിലെ പെരുമയുള്ള പെൺപള്ളിക്കൂടമായി തേക്കുമരങ്ങൾ അതിരിട്ട പച്ചപ്പിന്റെ സമൃദ്ധിയിൽ തലയുയർത്തി നിൽക്കുന്നു.ഇവിടെയെത്തുന്ന പെൺകുട്ടികൾക്ക് വിദ്യയിൽ മാത്രമല്ല അച്ചടക്കത്തിലും സ്വഭാവരൂപീകരണ ത്തിലും മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധയും വാത്സല്യവും നൽകുന്ന അദ്ധ്യാപകർ ഇവിടുത്തെ പ്രത്യേകതയാണ്.
| ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ 688001 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 31 - 07 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04772260227 |
| ഇമെയിൽ | 35009alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35009 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മേഴ്സി കുഞ്ചാണ്ടി. |
| പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണൻനായർ കെ |
| അവസാനം തിരുത്തിയത് | |
| 12-08-2018 | Pr2470 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്ക്കൂളായി പ്രവർത്തിച്ചു വന്ന ഗവ.മുഹമ്മദൻസ് സ്ക്കൂളിലെ വിദ്യാർതഥികൾ അധികമായതിനെത്തുടർന്ന് ആൺ പെൺ പള്ളിക്കൂടങ്ങളായി വേർതിരിക്കുകയായിരുന്നു.രാവിലെ 8 മുതൻ 12.15 വരെയുള്ള സെഷനിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലത്ത് 30 സ്ഥിരം അദ്ധ്യാപകരും 5 താൽക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു. ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്നവിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂർവ വിദ്യാർത്ഥിനികളിൽപലരും ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഉന്നതങ്ങളിൽ എത്തിചേർന്നിട്ടുണ്ട്. 31/07/1974ൽ അന്ന് നഗരപിതാവായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജീവകാരുണ്യ പ്രവർത്തനങ്ങൾ
- കൃഷി
മാനേജ്മെന്റ്
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മേഴ്സി കുഞ്ചാണ്ടി കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീ കെ ഗോപാലകൃഷ്ണൻ നായർ ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : , , ,
- ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ,
- ശ്രീമതി സി.ഒ.കോമളവല്ലിയമ്മ
- ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
- ശ്രീമതി മേഴ്സി ജോസഫ്
- ശ്രീമതി സാറാമ്മ കെ.ചാക്കോ
- ശ്രീമതി കെ.ആനന്ദവല്ലിയമ്മ
- ശ്രീമതി പി.അംബികഅമ്മ
- ശ്രീ.കെ.പി.ചാക്കോ
- ശ്രീമതി അമ്മിണി ഹെൻറി
- ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ
- ശ്രീമതി സോഫി വർഗ്ഗീസ്
- ശ്രീ. ജി.രവീന്ദ്രനാഥ്
- ശ്രീമതി ജി.ലീല
- ശ്രീമതി റ്റി.സരോജിനിയമ്മ
- ശ്രീമതി റ്റി.സത്യഭാമ
- ശ്രീമതി റ്റി.കെ.ലീല
- ശ്രീമതി വി.കെ.കമലാഭായി
- ശ്രീമതി എ.പി.ജാനകി
- ശ്രീമതി പി.വി.അന്നക്കുട്ടി
- ശ്രീമതി കെ.സുമാദേവി
- ശ്രീമതി എ. ഐഷാബീവി
- ശ്രീമതി സി.എൽ.ശ്രീമതി
- ശ്രീ.വി.എൻ.പ്രഭാകരൻ
- ശ്രീ.പി.രാജേന്ദ്രൻ
"ശ്രീമതി വി ആർ ഷൈല
മറ്റുതാളുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത സിനിമാ സംവിധായകൻ ഫാസിൽ
- ഡോ.സുഹറ,മെഡിക്കൽ കോളേജ്,ആലപ്പുഴ.
- നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാൻ,
- അഡ്വ.മുരുകൻ,
- ബി.അൻസാരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.489403" lon="76.325068" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.492969, 76.330411 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.