പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി. സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്. മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി. യു ഹമീദലി, ടി ഹാരിസ്, എം ഫൈസൽ, കെ പി രാജേഷ്, പുളിക്കൽ അബുബക്കർ, എം മുനീർ, ഫസലുദ്ധീൻ, കെ ഷംന തുടങ്ങിയ അദ്ധാപകർ സംസാരിച്ചു.
![](/images/thumb/e/e7/19015_SS_Hiroshima_9.jpeg/300px-19015_SS_Hiroshima_9.jpeg)
![](/images/thumb/2/2d/19015_SS_Hiroshima_5.jpeg/300px-19015_SS_Hiroshima_5.jpeg)
![](/images/thumb/4/4a/19015_SS_Hiroshima_6.jpeg/300px-19015_SS_Hiroshima_6.jpeg)
![](/images/thumb/9/9c/19015_SS_Hiroshima_7.jpeg/300px-19015_SS_Hiroshima_7.jpeg)
![](/images/thumb/5/5c/19015_SS_Hiroshima_8.jpeg/300px-19015_SS_Hiroshima_8.jpeg)