ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്
ഐ.ടി മേളയുടെ ഒരുക്കങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.അതിനായി ഐ.ടി രംഗത്തു കഴിവുള്ള കുട്ടികളെ എട്ട് ഒൻപത് ക്ലാസ്സുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് അതിനാവശ്യമുള്ള പരിശീലനങ്ങൾ തുടങ്ങി.പല തരത്തിലുള്ള പ്രവർത്തനങ്ങളിലായിരിന്നു കുട്ടികൾ ഏർപ്പെട്ടിരുന്നത്.മലയാളം ടൈപ്പിങ്,മൾട്ടീമീഡിയ പ്രസന്റേഷൻ, ഐ.ടി പ്രൊജക്ട് എന്നിവയായിരുന്നു അതിൽ ചിലത്. രാവിലെ ഒൻപതു മണി മുതൽ പത്തു മണിവരെയും വൈകുന്നേരം നാലു മണി മുതൽ അഞ്ചുമണിവരെയുമായിരുന്നു പരിശീലനസമയക്രമം.അധ്യാപകരും കുട്ടികളെ സഹായിച്ചതിൽ ഒരു പ്രധാന പങ്കുവഹിച്ചു.മികച്ച പരിശീലനങ്ങളോടെ അധ്യാപകർ