ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേംചന്ദ് ജയന്തി ആചരിച്ചു..

കാട്ടിക്കുളം: ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൂൾ കാട്ടിക്കുളം ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ പ്രേം ചന്ദ് ജയന്തി ആചരിച്ചു. പ്രശ്നോത്തരി,പ്രേം ചന്ദ് ഡോക്യുമെന്ററി പ്രദർശനം, ചിത്രപ്രദർശനം എന്നിവ നടത്തി. ഉപന്യാസചക്രവർത്തിയായ പ്രേംചന്ദിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു.

എസ് പി സി ദിനം ആചരിച്ചു..

കാട്ടിക്കുളം: എൺപത്തെട്ട് എസ് പി സി അംഗങ്ങൾ അണിനിരന്ന് റാലിയുടെ അകമ്പടിയോടെ ആഗസ്റ്റ് രണ്ടിന് എസ് പി സി ദിനം ആചരിച്ചു.കാട്ടിക്കുളം ചെക്ക്പോസ്റ്റ് വരെ നടത്തിയ റാലിയിൽ ലഹരിവിരുദ്ധസംബന്ധിയും ദേശാഭിമാനം തുളുമ്പുന്നതും പരിസ്ഥിതിസംക്ഷണപ്രചോദകവുമായ മുദ്രാവാക്യങ്ങൾ ആവേശമായി.