ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്ര0

    2011ലെ സെൻസസ് പ്രകാരം 21187 ജനങ്ങൾ ഈ പഞ്ചായത്തിൽ ഉണ്ട്.പ്രസിദ്ധമായ പുരളിമല ഈ വില്ലേജിന്റെ തെക്ക് ദാംത്ത് നിലകൊള്ളുന്നു .ബാവലി പുഴയും കാഞ്ഞിരപുഴയും ചേർന്ന് പാലപ്പുഴ ഈ വില്ലേജിന്റെ കിഴക്ക് ആറളം ഫാമിനെ അതിരിട്ടൊഴുകുന്നു . ഇന്നത്തെ മുഴക്കുന്ന് പഴകാലത്ത് മൃദംഗ ശ്വലം നിലയമായിരിന്നു .കോട്ടയം രാജ വംശത്തിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠന കളരിയും ഈ നാട്ടിലായിരിന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട പതിനെട്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രം. പുരളി മലയിലെ നശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്ര കോട്ടയും ഐതീഹ്യമാലയിൽ ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ കുമാരധാരയും കാവുംപ്പറമ്പിലേയും വടുവൽ പൊന്നു വച്ച പാറയിലേയും ഗുഹാകേന്ദ്രങ്ങളും പാലായിലെ അങ്ങാടിച്ചാലും അമൃതേത്ത് പാറയും ആഴ്ച്ചചന്ത നടത്തിയ ആയിച്ചോത്തും തുടങ്ങിയവ ഈ നാടിന്റെ ഗതകാല ചരിത്രത്തിന്റെ തെളിവുകളിൽ ചിലതാണ് .കോട്ടയത്തു തമ്പുരാൻ രചിച്ച ബകവധം, കിർ മീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം എന്നീ നാലു ആട്ടകഥകൾ രൂപം കൊണ്ടത് മൃദംഗ ശൈലേശ്വരി ക്ഷേത്രപരിസരത്തായിരിന്നു. മൺപാത്ര നിർമ്മാണത്തിൽ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂർ ദേശം പ്രസിദ്ധമായിരിന്നു .കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജയ്ക്ക് മൺപാത്രങ്ങൾ ഇവിടെ നിന്നാണ് കൊണ്ടു പോയിരുന്നത് .1940തുകളിലാണ് ഈ വില്ലേജിലെ എടത്തൊട്ടി, പെരുമ്പുന്ന ഭാഗങ്ങളിൽ ക്രിസ്ത്യൻ ജന വിഭാഗം കുടിയേറ്റം ആരംഭിച്ചു .കൃഷി കേവലം ധാന്യ വിളകളിൽ മാത്രം ഒതുങ്ങിയില്ല .നെൽകൃഷി വയൽകൃഷിയും കരകൃഷിയായും നടത്തി .നെല്ലിന്റെ കൂടെ മുത്താറി, ചാമ, തുവര എന്നിവയും കൃഷി ചെയ്തിരിന്നു. കൃഷിക്കാരന് ജമ്പി കൊടുക്കുന്ന അവകാശം എൽ കൃഷിക്ക് വെറും കൊഴു എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടവ്യവസ്ഥയാണ് .പാട്ടം അളക്കുന്ന അവസരത്തിൽ പിണ്ണം തെറ്റാതെ ഇരിക്കുന്നതിന്റെ നെല്ല് വാരിവയ്ക്കൽ നുരി എന്ന രീതിയുണ്ട്. നെല്ല് അളക്കുന്ന പാത്രത്തിന് പി എന്നാണ് പറയുന്നത്.

ഭൂമിശാസ്ത്ര ഘടകം

     ഓരോ പ്രദേശത്തിന്റെയും ചരിത്രഗതിയെ യുഗാന്തരങ്ങളിലൂടെ നിയന്ത്രിച്ചു പോന്നിട്ടുള്ള ഘടകങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രം ഓരോ രാജ്യത്തിന്റെയും എന്നപോലെ മുഴക്കുന്ന് ഗ്രാമത്തിന്റെയും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ചരിത്രഗതിയെ അതിന്റെ ഭൂമിശാത്രനിലയും പ്രകൃദത്തമായ സവിശേഷതയും സ്വാധീനിക്കുന്നു.
      ഭൂമിശാസ്ത്ര പരമായ നില
       നമ്മുടെ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ  ഇരിട്ടി താലൂക്കിലെ പേരാവൂർ ബ്ലോക്കിലായി മുഴക്കുന്നു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന് 31.04 ച.കിമി വിസ്തീർണമുണ്ട്. അതിരുകൾ വടക്കുഭാഗത്ത് പായം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പേരാവൂർ, മാലൂർ പഞ്ചായത്തും,കിഴക്കുഭാഗത്ത് ആറളം പുഴയും,പടിഞ്ഞാറുഭാഗത്ത് കീഴൂർ-ചാവശ്ശേരി, തില്ലങ്കേരി പഞ്ചായത്തുകളുമാണ്.തലശ്ശേരിയിൽ നിന്ന് 36 കി.മി വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതികച്ചും കാർഷിക മേഖലയായ പ്രദേശമാണ് മുഴക്കുന്ന്.    
     

സ്ഥല നാമ ചരിത്രങ്ങൾ

മുഴക്കുന്ന്

മുത്തപ്പൻ പുരളിമലയിൽ നിന്ന് പണ്ട് മിഴാവ് കാൽ കൊണ്ട് ചവിട്ടിയപ്പോൾ അത് വന്നു പതിച്ച സ്ഥലം മിഴാവ് കുന്ന് എന്നറിയപ്പെട്ടു . പിന്നീടത് മിഴാക്കുന്നും,  അതിനുശേഷം  മുഴക്കുന്നായി  രൂപപ്പെട്ടു 

ഗ്രാമം

പണ്ട് ഈ പ്രദേശം വൈദീക ബ്രാഹ്മന്മാരുടെ 64 ഇല്ലങ്ങളുള്ള പ്രേദേശമായിരുന്നു . അതിനാൽ അവിടം ഗ്രാമം എന്ന പേരിൽ അറിയപ്പെട്ടു

ആയിച്ചോത്ത്

ആഴ്ചകൾ തോറും ആഴ്‌ച്ച ചന്തകൾ നടത്തിയിരുന്ന പ്രേദേശത്തെ ആയിച്ചോത്ത് എന്ന പേരിൽ അറിയപ്പെട്ടു 

മുടക്കോഴി

വളരെയേറെ അയിത്തം ആചരിക്കുന്ന പട്ടികവർഗ വിഭാഗമാണ് കുറിച്യർ . കുറിച്യ സമുദായം താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വഴിയിലൂടെ മറ്റുള്ള ജനങ്ങൾ സഞ്ചരിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല . ഇത്തരത്തിൽ മുടക്കം വന്ന വഴിയാണ് മുടക്കോഴി ആയി മാറിയത്

നല്ലൂർ

നല്ല ഊര് എന്ന അർത്ഥത്തിലാണ് ഈ പ്രേദേശത്തിന് നല്ലൂർ എന്ന പേര് വന്നത്

ഓട്ടമരം

ഇവിടെ മുൻപ് ഓട്ടയുള്ള (വലിയ ദ്വാരമുള്ള )ഒരു മരമുണ്ടായിരുന്നു അതിനാൽ ഇവിടം ഓട്ടമരം എന്നറിയപ്പെട്ടു

നെയ്യളം

പുരളിമലയിലുള്ള ഹരിചന്ദ്ര കോട്ടയിലുള്ള ശിവക്ഷേത്രത്തിൽ അഭിഷേകം നെയ്യ് ഒഴുകി വന്ന് തളം കെട്ടി നിന്ന സ്ഥലം നെയ്യളമായി മാറി

വിളക്കോട്

മുഴക്കുന്നിന്റെ  കിഴക്കുഭാഗത്തുള്ള പ്രദേശം ആണ് ആവിലം വിളക്കോട് . ഓട്ടുപാത്രങ്ങളുടെ വ്യാപാരം നടത്തിയിരുന്ന സ്ഥലമാണ് പിന്നീട് വിളക്കോടായി മാറിയത് 

ചുങ്കസ്ഥാനം

നല്ലൂരിൽ നിന്ന് അടുത്ത ഗ്രാമമായ തില്ലെങ്കേരിയിൽ കടക്കുന്ന സ്ഥലം ചുങ്കസ്ഥാനം എന്നറിയപ്പെടുന്നു. ഇങ്ങനെ പെരുവരാൻ കാരണം മുഴക്കുന്നിൽ നിന്ന് ചുങ്കത്തെ (നികുതി ) പിരിച്ചിരുന്ന സ്ഥലമാണ് എന്നറിയപ്പെട്ടത്

പെരുമ്പുന്ന

ഭീമാകാരനായ പുന്ന മരം ഉണ്ടായിരുന്നതിനാൽ ഈ പ്രേദേശം പെരുമ്പുന്ന എന്ന പേരിലറിയപ്പെടുന്നു