ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം
പാല മുഴക്കുന്ന്
ചരിത്രം
ഇന്നത്തെ മുഴക്കുന്ന് പഴകാലത്ത് മൃദംഗ ശ്വലം നിലയമായിരിന്നു .കോട്ടയം രാജ വംശത്തിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠന കളരിയും ഈ നാട്ടിലായിരിന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട പതിനെട്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രം. പുരളി മലയിലെ നശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്ര കോട്ടയും ഐതീഹ്യമാലയിൽ ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ കുമാരധാരയും കാവുംപ്പറമ്പിലേയും വടുവൽ പൊന്നു വച്ച പാറയിലേയും ഗുഹാകേന്ദ്രങ്ങളും പാലായിലെ അങ്ങാടിച്ചാലും അമൃതേത്ത് പാറയും ആഴ്ച്ചചന്ത നടത്തിയ ആയിച്ചോത്തും തുടങ്ങിയവ ഈ നാടിന്റെ ഗതകാല ചരിത്രത്തിന്റെ തെളിവുകളിൽ ചിലതാണ് .കോട്ടയത്തു തമ്പുരാൻ രചിച്ച ബകവധം, കിർ മീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം എന്നീ നാലു ആട്ടകഥകൾ രൂപം കൊണ്ടത് മൃദംഗശൈലേശ്വരി ക്ഷേത്രപരിസരത്തായിരിന്നു. മൺപാത്ര നിർമ്മാണത്തിൽ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂർ ദേശം പ്രസിദ്ധമായിരിന്നു .കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജയ്ക്ക് മൺപാത്രങ്ങൾ ഇവിടെ നിന്നാണ് കൊണ്ടു പോയിരുന്നത് .1940തുകളിലാണ് ഈ വില്ലേജിലെ എടത്തൊട്ടി, പെരുമ്പുന്ന ഭാഗങ്ങളിൽ ക്രിസ്ത്യൻ ജന വിഭാഗം കുടിയേറ്റം ആരംഭിച്ചു .കൃഷി കേവലം ധാന്യ വിളകളിൽ മാത്രം ഒതുങ്ങിയില്ല .നെൽകൃഷി വയൽകൃഷിയും കരകൃഷിയായും നടത്തി .നെല്ലിന്റെ കൂടെ മുത്താറി, ചാമ, തുവര എന്നിവയും കൃഷി ചെയ്തിരിന്നു. കൃഷിക്കാരന് ജന്മി കൊടുക്കുന്ന അവകാശം നെൽ കൃഷിക്ക് വെറും കൊഴു എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടവ്യവസ്ഥയാണ് .പാട്ടം അളക്കുന്ന അവസരത്തിൽ എണ്ണം തെറ്റാതിരിക്കുന്നതിന് നെല്ല് വാരിവയ്ക്കൽ നുരി എന്ന രീതിയുണ്ട്. 1912ൽ ആണ് അംഗീകൃത വിദ്യാലയം എന്ന നിലയിൽ മുഴക്കുന്നിൽ ഒരു സ്കൂൾ ആരംഭിച്ചത്.പിന്നീടത് കേരളപ്പിറവിയോടെ മുഴക്കുന്ന് G U P S ആയി മാറി.വിളക്കോടും ബോർഡ് സ്കൂൾ സ്ഥാപികപെട്ടു. നലൂരിലും മുടക്കോഴിയിലും സ്ഥാപിക്കപെട്ട നാട്ടുപ്പള്ളിക്കൂടങ്ങളുടെ ഇന്നത്തെ രൂപങ്ങളാണ് G U P Sമുടക്കോഴിയും,G U P Sനലൂരും.രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി ജനങ്ങൾ പൊരുതിമുട്ടുന്ന അവസരത്തിലാണ് 1937ൽ കോൺഗ്രസിന്റെ ഒരു ഘടകം മുഴക്കന്നിൽ രൂപീകരിച്ചു.ആ ദിവസം തന്നെ കർഷക സംഘത്തിന്റെയും രൂപീകരണം നടന്നു. 1940 ആകുമ്പോഴേക്കും കർഷക സംഘത്തിന്റേയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും സ്വാധീനം ഇവിടെ ശക്തമായിരിന്നു. ഈ കാലയളവിൽ AKG, C H കണാരൻ,കേരളീയൻ തുടങ്ങിയവരുടെ സന്ദർശനങ്ങളും ഈ പ്രദേശത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുകയുണ്ടായി. ഈ പഞ്ചായത്തിലെ എല്ലാ വാർഡിലെ വോട്ടർമാരും നേരിട്ട് വോട്ട് ചെയ്ത് ജയിപ്പിച്ച വിളക്കോടിലെ ശ്രീ A K നാരായണൻ നായരായിരിന്നു ആദ്യത്തെ പ്രസിഡന്റ്.കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജിവയ്ക്കേണ്ടി വന്നതിനാൽ ശ്രീ മൗവ്വഞ്ചേരി കുഞ്ഞിരാമൻ പ്രസിഡന്റായി തിരഞ്ഞെടുത്തു.1969ൽ മുഴക്കുന്ന് പഞ്ചായത്ത് നിലവിൽ വന്നശേഷം ശ്രീ.പി അബൂബക്കർ ഹാജി പ്രസിഡന്റായി തിരഞ്ഞെടുത്തു .ശ്രീ പാലക്ക ബാലൻ ,N ദാമോദരൻ മാസ്റ്റർ P K സുധ, M കണ്ണൻ,Tപ്രസന എന്നിവരൊക്കെ വിവിധകാലയളവിൽ പ്രസിഡന്റുമാരായിരുന്നവരാണ്. 2015ൽ ശ്രീ ബാബു ജോസഫ് മാസ്റ്റർ പ്രസിഡന്റായി ഇന്നത്തെ ഭരണസമിതി നിലവിൽ വന്നു ==മൃദംഗശൈലേശ്വരി ക്ഷേത്രം== നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം.സർവ്വലോക അനുഗ്രഹകാരിണിയും ശക്തിസ്വരൂപയും നാഗരൂപിണിയുമായ ശ്രീ മൃദംഗശൈലേശ്വരി വാണരുളുന്ന മുഴക്കുന്ന് ശ്രീ മൃഗംദശൈലേശ്വരി ക്ഷേത്രത്തിന്റെ മൂന്ന് ഭാഗത്തും കോവിലകങ്ങൾ ആയതിനാലും ക്ഷേത്രം അവരുടെ സ്വന്തമായതിനാലും ഇതിനെ കോട്ടയം രാജവംശത്തിന്റെ കുടുംബക്ഷേത്രമായി കണക്കാക്കി ോരുന്നു.ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടിൽ ക്ഷേത്രം ഏറ്റെടുത്ത് നടത്തിയ ജനകീയകമ്മിറ്റിയാണ് മുഴക്കുന്ന് ദുർഗ്ഗാക്ഷേത്രം എന്നത് മാറ്റി മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി (ദുർഗ്ഗ)ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്തത് .എന്നാൽ കഥകളിയുടെ വന്ദനാശ്ലോകത്തിൽ മൃദംഗശൈലനിലയം എന്ന് സൂചിപ്പിച്ചിട്ടുണ്ട്.പടിഞ്ഞാറെ കോവിലകത്തിന്റെ തെക്ക് ഭാഗത്ത് രാജാക്കന്മാർ ഇറങ്ങിപ്പോയി കുരുതി നൽകിയിരുന്ന സ്ഥലം (ഗുരുതിളത്തളം)നിലനിന്നിരുന്നു.ഇവിടുത്തെ ഉപാസനമൂർത്തിയാണ് ശ്രീ പോർക്കലി.ടിപ്പുവിന്റെ പടയോട്ട കാലത്ത് കോവിലകങ്ങളും ചുറ്റമ്പലങ്ങളും അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു.എന്നാൽ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.ക്ഷേത്ര പിൽക്കാലത്ത് കോട്ടയം രാജാക്കന്മാർ തന്നെ പുനർ നിർമ്മിച്ചു.കൊല്ലവർഷം 1040-1068 കാലത്ത് കോട്ടയം രാജവംശത്തിന്റെ ഭരണാധികാരി ശങ്കരവർമ്മ രാജാവായിരുന്നു.ആ കാലത്താണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചെമ്പു മേഞ്ഞതും ഗോളക നിർമ്മാണവും നടത്തിയത്.ആയിരത്തിതൊള്ളായിരത്തിഅറുപത്തിഏഴ് മുതൽ ക്ഷേത്രം പൂജാകർമ്മങ്ങൾ ഇല്ലാതെ മൂന്നുവർഷത്തോളം അടച്ചിട്ടു.ആയിരത്തിതൊള്ളായിരത്തിഎഴുപത് ഒക്ടോബറിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് തമ്പുരാനോട് ക്ഷേത്ര നടത്തിപ്പിനായി ഏറ്റുവാങ്ങി.ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടോടു കൂടി തമ്പുരാൻ ക്ഷത്രം നടത്തിപ്പ് ഏറ്റെടുത്തു.വീണ്ടും പൂജ മുടങ്ങിപൂട്ടിയിട്ടു.പുതിയൊരു കമ്മിറ്റി രൂപീകരിച്ച് ക്ഷത്രവും സ്വത്തുക്കളും കമ്മിറ്റിക്ക് വിട്ടുകൊടുത്തു എന്ന്മുദ്രപത്രത്തിൽ തമ്പുരാനിൽ നിന്നും എഴുതിവാങ്ങിക്കുകയും പൂജാകർമ്മങ്ങൾ തുടങ്ങുകയും ചെയ്തു. ശ്രീ മൃദംഗശൈലേശ്വരിയുടെ വിഗ്രഹം മൂന്ന് തവണ മോഷണം പോയിട്ടുണ്ട്.ഇതിനുമുമ്പ് രണ്ട് പ്രാവശ്യം മോഷണശ്രമം നടന്നിട്ടുണ്ടെങ്കിലും ക്ഷേത്രത്തിനു പുറത്ത് ക്ഷേത്രത്തിനുപുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെ വിഗ്രഹം മൂന്നാം തവണ മോഷണം പോയപ്പോൾ നാലാം ദിവസത്തിനു ശേഷം പാലക്കാട് ബസ്സ് സ്റ്റാന്റിനടുത്ത് നിന്ന് ചാക്കിൽ കെട്ടിയ നിലയിലാണ് തിരിച്ചു കിട്ടിയത്.വിഗ്രഹം നഷ്ടപ്പെട്ട മുതൽ കിട്ടുന്നതുവരെ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ അഖണ്ഡനാമ യജ്ഞം നടന്നിരുന്നു.പോലീസ് നടപടി ക്രമങ്ങളക്ക് ശേഷം വിഗ്രഹം തിരിച്ചുകൊണ്ടുവന്ന് പുനഃപ്രതിഷ്ഠ നടത്തി പൂജാകർമ്മങ്ങൾ പുനരാരംഭിച്ചു.തുടർന്ന് മൂന്ന് വർഷത്തിനു ശേഷം വിഗ്രഹം വീണ്ടും മോഷണം പോയി.പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്ന് വിഗ്രഹം കണ്ടെടുത്തു. ==സ്ഥല നാമ ചരിത്രങ്ങൾ== ==മുഴക്കുന്ന്== മുത്തപ്പൻ പുരളിമലയിൽ നിന്ന് പണ്ട് മിഴാവ് കാൽ കൊണ്ട് ചവിട്ടിയപ്പോൾ അത് വന്നു പതിച്ച സ്ഥലം മിഴാവ് കുന്ന് എന്നറിയപ്പെട്ടു . പിന്നീടത് മിഴാക്കുന്നും, അതിനുശേഷം മുഴക്കുന്നായി രൂപപ്പെട്ടു ==ഗ്രാമം == പണ്ട് ഈ പ്രദേശം വൈദീക ബ്രാഹ്മന്മാരുടെ 64 ഇല്ലങ്ങളുള്ള പ്രേദേശമായിരുന്നു . അതിനാൽ അവിടം ഗ്രാമം എന്ന പേരിൽ അറിയപ്പെട്ടു ==ആയിച്ചോത്ത്== ആഴ്ചകൾ തോറും ആഴ്‌ച്ച ചന്തകൾ നടത്തിയിരുന്ന പ്രേദേശത്തെ ആയിച്ചോത്ത് എന്ന പേരിൽ അറിയപ്പെട്ടു ==മുടക്കോഴി== വളരെയേറെ അയിത്തം ആചരിക്കുന്ന പട്ടികവർഗ വിഭാഗമാണ് കുറിച്യർ . കുറിച്യ സമുദായം താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വഴിയിലൂടെ മറ്റുള്ള ജനങ്ങൾ സഞ്ചരിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല . ഇത്തരത്തിൽ മുടക്കം വന്ന വഴിയാണ് മുടക്കോഴി ആയി മാറിയത് ==നല്ലൂർ== നല്ല ഊര് എന്ന അർത്ഥത്തിലാണ് ഈ പ്രേദേശത്തിന് നല്ലൂർ എന്ന പേര് വന്നത് ==ഓട്ടമരം== ഇവിടെ മുൻപ് ഓട്ടയുള്ള (വലിയ ദ്വാരമുള്ള )ഒരു മരമുണ്ടായിരുന്നു അതിനാൽ ഇവിടം ഓട്ടമരം എന്നറിയപ്പെട്ടു ==നെയ്യളം== പുരളിമലയിലുള്ള ഹരിചന്ദ്ര കോട്ടയിലുള്ള ശിവക്ഷേത്രത്തിൽ അഭിഷേകം നെയ്യ് ഒഴുകി വന്ന് തളം കെട്ടി നിന്ന സ്ഥലം നെയ്യളമായി മാറി ==എടത്തൊട്ടി== കൊട്ടിയൂരിലേക്കു തീർത്ഥാടനത്തിന് പോകുന്ന ഭക്തന്മാർ കല്ലെടുത്ത് കൂട്ടുന്ന സ്ഥലം എടുത്തുകൂടി എന്നപേരിലറിയപെട്ടു . ഈ സ്ഥലം ഇപ്പോൾ എടത്തൊട്ടി എന്ന പേരിലറിയപെട്ടു.
== ====== പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- പൊലീസ് സ്റ്റേഷൻ
- പ്രാഥമികാരോഗ്യകേന്ദ്രം
- വിദ്യാഭ്യാസസ്ഥാപനങ്ങൾ
====== ആരാധനാലയങ്ങൾ
- ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം ==