ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈവർഷത്തെ പ്രവർത്തനങ്ങൾ

            പ്രവേശനോത്സവത്തിലൂടെയാണ് 2018 - 19 ലെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.
ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു - മലയാളം ടെലിവിഷൻ എന്ന ചാനലിൽ അതിനെപ്പറ്റി വന്ന വാർത്തയുടെ സ്ക്രീൻഷോട്ട്
            തുടർന്ന് ക്ലബ്ബ് ‍ഉദ്ഘാടനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ഈവർഷം രൂപകല്പന ചെയ്തിട്ടുണ്ട്.
അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം
            ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ തന്നെയാണ്. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
            എങ്കിലും സ്‌കൂളിൽ  നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരേണ്ടതുണ്ട്. അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്.  ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഹൈടെക്ക് സ്‌കൂൾ

സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ

            മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ. ഇപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുമായി എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക് ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പഠനസമ്പ്രദായങ്ങൾ ഇവിടെ പിന്തുടരപ്പെടേണ്ട തുണ്ട്. അധ്യാപകർ നവ സാങ്കേതിക വിദ്യകൾ വേണ്ടതരത്തിൽ ക്ലാസ് മുറികളിലെ പഠന വിഷയങ്ങളുടെ വിനിമയത്തിന് ഉപയോഗിക്കേണ്ടതുണ്ട്. ക്രിയാത്മകമായ രീതിയിൽ അവ ഉപയോഗിക്കുന്നതിനുള്ള അവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരം സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് അതിനുവേണ്ടിയുള്ള പരിശീലനക്ലാസുകൾ സ്കൂൾ തലത്തിൽത്തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോൾ   മിക്കവാറും എല്ലാ അധ്യാപകരും ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം  പാഠ്യേതര വിഷയങ്ങളുടെ പരിശീലനത്തിനും നവ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെ കൽപ്പകഞ്ചേരി  സ്കൂളിനെ സംബന്ധിച്ചെടുത്തോളം എല്ലാത്തരത്തിലും ഹൈടെക് ആകുവാനുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.