പുറനാട്ടുകര
ദൃശ്യരൂപം
പുറനാട്ടുകര
ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം പുറനാട്ടുകര എന്നാണ് അറിയപ്പെടുന്നത്. പഴയ തലപ്പിള്ളി രാജ്യത്തിലെ അഞ്ച് മുറികൾ (ദേശങ്ങൾ) ചേർന്നതാണ് ഇപ്പോഴത്തെ അടാട്ട് പഞ്ചാ.ത്ത് പ്രദേശം. പുറനാട്ടുകര, അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, പുഴയ്ക്കൽ ഇവയാണ് ഈ അഞ്ചുമുറികൾ. 14, 15 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടിട്ടുള്ള പ്രശസ്ത മണിപ്രവാള ഗ്രന്ഥങ്ങളായ മയൂരദൂത്, കോകില സന്ദേശം, ഉണ്ണിയച്ചി, ചന്ദ്രോത്സവം എന്നിവയിൽ ഈ പ്രദേശങ്ങളെ പറ്റി പ്രദേശങ്ങളെ പറ്റി ധാരാളം പരാമർശമുണ്ട്.