ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മറ്റ്ക്ലബ്ബുകൾ-17
മലയാള മനോരമ നല്ല പാഠം
ഇത് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ
ഇവിടെ പഠനം എന്നാൽ കേവലം പുസ്തകതാളുകളിലെ പാഠങ്ങൾ ഉരുവിടുകമാത്രമല്ല.
സർട്ടിഫിക്കറ്റിലെ ഉയർന്ന ഗ്രേഡുകൾക്ക് വേണ്ടിയും മാത്രമല്ല.
സഹജീവി സ്നേഹത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിന്റെയും
ജീവിത പാഠങ്ങൾ കൂടിയാണ്
മട്ടുപ്പാവ് കൃഷിയിൽ നൂറ് മേനി വിളവുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ലപാഠം കൂട്ടുകാർ
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മട്ടുപ്പാവ് പച്ചക്കറികൃഷിയുടെ ആദ്യവിളവെടുപ്പ് നടന്നു. മലയാള മനോരമ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹായത്തോടെയാണ് സ്കൂളിലെ മട്ടുപ്പാവിൽ 250 ഗ്രോബാഗ് ഉപയോഗിച്ച് പച്ചക്കറികൃഷി തുടങ്ങിയത്. തക്കാളി,വെണ്ട, പച്ചമുളക്,വഴുതന, കോളീഫ്ലവർ, കാബേജ് തുടങ്ങിയ ഇനങ്ങളാണ് കൃഷിചെയ്തത്. പൂർണ്ണമായും ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ച് സ്കൂളിൽ തന്നെയാണ് കുട്ടികൾ ഗ്രോബാഗ് നിറക്കാൻ ആവശ്യമായ മിശ്രിതം തയ്യാറാക്കിയത്. കൃഷിഭവൻ അധികൃതർ പുതിയകാവ് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങി നൽകിയ ഗുണമേന്മയുള്ള തൈകളാണ് നടാൻ ഉപയോഗിച്ചത്.നല്ലപാഠം കാർഷിക ക്ലബ്ബ് സ്കൂളിൽ നടപ്പിലാക്കിവരുന്ന കൃഷി പാഠം ഗൃഹ പാഠം പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ മട്ടുപ്പാവിലും ഗ്രോബാഗ് കൃഷി ആരംഭിച്ചത്. ഗാർഹിക പച്ചകറിത്തോട്ടം പദ്ധതി,വിത്ത് ബാങ്ക് ,ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളങ്ങാടി, കരുനാഗപ്പള്ളി ഠൗണിൽ ഉത്രാട ചന്ത, വിഷരഹിത ഗാർഹിക പച്ചക്കറിയുമായി സ്കൂൾ ഉച്ച ഭക്ഷണം, നല്ലപാഠം നിത്യങ്ങാടി, കാർഷിക ബാങ്ക് തുടങ്ങിയവ നല്ല പാഠം കൂട്ടുകാർ കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്നു.