ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള മനോരമ നല്ല പാഠം

മികവാർന്ന പ്രവർത്തനങ്ങൾക്ക്
2016-17ൽ ജില്ലാപുരസ്കാരം
2017-18ൽ മൂന്നാം സ്ഥാനം
അധ്യാപക കോ- ഓഡിനേറ്റർമാരായ
ജി. മോഹനൻ, എ ശ്രീജദേവി എന്നിവർക്കു രണ്ട്‌വർഷവും നല്ലപാഠം അധ്യാപക പുരസ്കാരം


ഇത് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ

ഇവിടെ പഠനം എന്നാൽ കേവലം
പുസ്തകതാളുകളിലെ പാഠങ്ങൾ ഉരുവിടുകമാത്രമല്ല.
സർട്ടിഫിക്കറ്റിലെ ഉയർന്ന ഗ്രേഡുകൾക്ക് വേണ്ടിയും മാത്രമല്ല
സഹജീവി സ്നേഹത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും
സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിന്റെയും

ജീവിത പാഠങ്ങൾ കൂടിയാണ്.

<br

നല്ലപാഠം കാഴ്ചകളിലൂടെ.............

ആരോഗ്യ തലമുറയ്ക് വിഷരഹിത ഭക്ഷണം

മട്ടുപ്പാവ് കൃഷിയിൽ നൂറ് മേനി വിളവുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ലപാഠം കൂട്ടുകാർ ====

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മട്ടുപ്പാവ് പച്ചക്കറികൃഷിയുടെ ആദ്യവിളവെടുപ്പ് നടന്നു. മലയാള മനോരമ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹായത്തോടെയാണ് സ്കൂളിലെ മട്ടുപ്പാവിൽ 250 ഗ്രോബാഗ് ഉപയോഗിച്ച് പച്ചക്കറികൃഷി തുടങ്ങിയത്. തക്കാളി,വെണ്ട, പച്ചമുളക്,വഴുതന, കോളീഫ്ലവർ, കാബേജ് തുടങ്ങിയ ഇനങ്ങളാണ് കൃഷിചെയ്തത്. പൂർണ്ണമായും ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ച് സ്കൂളിൽ തന്നെയാണ് കുട്ടികൾ ഗ്രോബാഗ് നിറക്കാൻ ആവശ്യമായ മിശ്രിതം തയ്യാറാക്കിയത്. കൃഷിഭവൻ അധികൃതർ പുതിയകാവ് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങി നൽകിയ ഗുണമേന്മയുള്ള തൈകളാണ് നടാൻ ഉപയോഗിച്ചത്.നല്ലപാഠം കാർഷിക ക്ലബ്ബ് സ്കൂളിൽ നടപ്പിലാക്കിവരുന്ന കൃഷി പാഠം ഗൃഹ പാഠം പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ മട്ടുപ്പാവിലും ഗ്രോബാഗ് കൃഷി ആരംഭിച്ചത്. ഗാർഹിക പച്ചകറിത്തോട്ടം പദ്ധതി,വിത്ത് ബാങ്ക് ,ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളങ്ങാടി, കരുനാഗപ്പള്ളി ഠൗണിൽ ഉത്രാട ചന്ത, വിഷരഹിത ഗാർഹിക പച്ചക്കറിയുമായി സ്കൂൾ ഉച്ച ഭക്ഷണം, നല്ലപാഠം നിത്യങ്ങാടി, കാർഷിക ബാങ്ക് തുടങ്ങിയവ നല്ല പാഠം കൂട്ടുകാർ കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്നു.

വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു.

സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ? എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ സഖി കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു.