സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായികപരിശീലനം തുടങ്ങി

അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611

smhs 2