വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 9 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47047 (സംവാദം | സംഭാവനകൾ)
                                                                                                  കഥ 
 

                                                                                           നന്മയുടെ മാർഗം

പ്രശാന്ത് കോളേജിൽ പഠിക്കുന്നു. സമർത്ഥനാണ്. അവൻ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. ഒരു വിഷയവും പഠിക്കുവാൻ അവന് ബൂദ്ധിമുട്ടില്ല. എല്ലാ വിഷയവും അവന് ഒരുപോലെ രസകരമാണ്.

                  പ്രശാന്തിന്റെ അച്ഛൻ ഒരു കമ്പിനി തൊഴിലാളിയാണ്. ശുദ്ധ മനസ്കനായ ആ പിതാവ് മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന് ആഗ്രഹിച്ചു. തനിക്ക് തുച്ഛമായ കൂലിയെ ലഭിക്കുന്നുള്ളൂ എങ്കിലും കുടുംബകാര്യങ്ങളിലും പ്രശാന്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിലും അയാൾ ഒരു കുറവും വരുത്തിയില്ല.
                                              ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായാലും അയാൾ പു‍ഞ്ചിരി പൊഴിക്കും ഒരിക്കലും ദൈവത്തെ പഴുക്കുകയില്ല നന്മ മാത്രമേ അയാൾ പറയുകയുള്ളൂ 
                               
                                               "അവരവർ ആത്മസുഖത്തിന് 
                                              ആ ചരിക്കുന്നത്  അപരന് ആത്മസുഖ-
                                              ത്തിനായി വരണം"
എന്ന ഗുരു വചനം അയാൾ സ്വന്തം ജീവിതത്തിൽ പകർത്തി.
                                പ്രശാന്തിന്റെ സ്വഭാവത്തിലും അച്ഛന്റെ ജീവിതരീതികൾ വലിയ സ്വാധീനം ചെലുത്തി. ക്ഷമയും വിനയവുമുള്ള ഒരു നല്ല കുട്ടിയായിരുന്നു.
    കോളേജ് ഇലക്ഷന് പ്രശാന്ത് ഒരു സ്ഥാനാർത്ഥിയായി. വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി പ്രശാന്തിനെ അടിച്ചു.അടി കൊണ്ട പ്രശാന്ത് നിശ്ചലനായി നിന്ന് പോയി. തിരിച്ചടിച്ചില്ല.സഹ പ്രവർത്തകർ അടിച്ചവനെ അടിക്കുവാൻ പ്രേരിപ്പിച്ചു. പ്രശാന്ത് അതിന് തയ്യാറായില്ല. 
                                                മനുഷ്യന്റെ സകല വിപത്തിനും കാരണം ദേഷ്യമാണ്. ആഗ്രഹിച്ചത് ലഭിക്കാതിരിക്കുമ്പോൾ ദേഷ്യമുണ്ടാകുന്നു. ദേഷ്യം വരുമ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ പല അനർത്ഥങ്ങളും ഉണ്ടാകും.ഒരു നല്ല മനുഷ്യന് മൂങ്ങയെ പോലെ ക്ഷമ വേണം. ക്ഷമിച്ചാൽ മാത്രം പോര മറക്കുകയും വേണം. പ്രതികാരം പാടില്ല. പൊറുക്കേണ്ടത് പൊറുക്കുകയും മറക്കേണ്ടത് മറക്കുകയും ചെയ്യണം. ശത്രുക്കളെ സ്നേഹിക്കണം എന്റെ അച്ഛൻ ഇങ്ങനെയാണ് പഠിപ്പിച്ചത്. പ്രശാന്ത് സുഹൃത്തുക്കളോട് പറഞ്ഞു.
                                                സുഹൃത്തുക്കളാരും പ്രശാന്തിന്റെ അഭിപ്രായത്തോട് യോജിച്ചില്ല. അവർ എതിർത്ത് സംസാരിച്ചു. അങ്ങനെ സംസാരിച്ച് നിന്നപ്പോൾ കോളേജിലെ ഒരു കുട്ടി മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ട വിവരം കേട്ടു. പ്രശാന്തും സുഹൃത്തുക്കളും അവിടെ ചെന്നു. അപകടം പറ്റിയ കുട്ടികളെ ആശുപത്രിയിലേയ്ക്ക് മാറ്റി. അയാളുടെ ശരീരത്തിൽ നിന്ന് രക്തം ധാരാളം വാർന്ന് പോയി, ഉടനെ രക്തം കൊടുക്കേണ്ടത് ആവശ്യമായി വന്നു. ഒ ഗ്രുപ്പ് രക്തം ആണ് വേണ്ടത്. 
                                                 പ്രശാന്തിന്റെ രക്തം ഒ ഗ്രൂപ്പാണ്. പ്രശാന്ത് തന്റെ രക്തം കൊടുത്ത് അപകടത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചു. രക്ഷപ്പെട്ട കുട്ടി വിവരം അറിഞ്ഞപ്പോൾ പ്രശാന്തിനോട് കരഞ്ഞ് കൊണ്ട് പറഞ്ഞു എന്നോട് ക്ഷമിക്കണം. പ്രശാന്തിനെ അടിച്ച കുട്ടിയായിരുന്നു അത്. പ്രശാന്ത് അവനോട് പറഞ്ഞു നമ്മുടെ വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് ദുഖത്തിന് കാരണമാവരുത്. അങ്ങനെയുള്ള കർമ്മം ചെയ്യണം.അതാണ് നമ്മുടെ ധർമ്മം.പ്രശാന്ത് സഹപാഠിയെ സമാധാനിപ്പിച്ച് കൊണ്ട്  ശാന്തനായി തിരിച്ച് നന്മയുടെ മാർഗത്തിലേയ്ക്ക് തിരിച്ച് പോയി.

"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.