എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല

20:18, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snthsscher (സംവാദം | സംഭാവനകൾ)


എസ്.എന് റ്റീ ഹയര്‍ സെക്കന്ററി സ്കൂള്‍ (S N T H.S.S), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ S N COlleage ന് ഉള്ളിലായാണ്‌ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി,ക്ക് 2 തവണ 100%ഉം പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
വിലാസം
എസ്.എന് പുരംചേര്‍ത്തല

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2009Snthsscher



ചരിത്രം

2000ല്‍ ആരംഭിച്ച s n colleage ലെ pre degree വേര്‍പെടുത്തിയതിനെ തുടര്‍ന്ന് അനുവദിച്ച സ്കൂള്‍ ആണ്, , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് ചേര്‍ത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.627534" lon="76.331656" zoom="16" width="350" height="350" selector="no" controls="none"> 9.638746, 76.343393, Govt.D.V.H.S.S,Charamangalam (S) 9.624699, 76.330905, snthss cherthala near cherthala s n collage </googlemap>

മറ്റുതാളുകള്‍