പാട്യം വെസ്റ്റ് യു പി എസ്

15:58, 9 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668 (സംവാദം | സംഭാവനകൾ)
പാട്യം വെസ്റ്റ് യു പി എസ്
വിലാസം
പാട്യം


കണ്ണൂർ
,
670691
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04902380930
ഇമെയിൽpwupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14668 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.യു.പി.ശോഭന
അവസാനം തിരുത്തിയത്
09-12-201714668


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പ‍ഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുർവ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകൻ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കൾ. ദൂരെ ദിക്കുകളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂർ കഥകളിലെതുപോലെ ഗ്രാൻറ് ലഭിതക്കുന്പോൾ തുച്ഛമായ വേതനം നൽകി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയർന്ന പ്രതിഫലം നൽകി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളിൽ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരൻ, പി. കുഞ്ഞിരാമൻ,പി.രാമുണ്ണി,പി.കൃഷ്ണൻ,പി.രാമൻ നായർ കെ.കുഞ്ഞന്പു എ.എം ഗോപാലൻ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിൻറെ അച്ചടക്കം മേനേജർ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജർ ഇടക്കിടെ വിദ്യാലയത്തിൽ സന്ദർശിച്ചിരുന്നു. രാവിലെ സ്ക്കൂളിൽ‍ എത്തിയ മുഴുവൻ കുട്ടികളും പുസ്തകതിൻറെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കൾക്ക് നിർബന്ധമായിരുന്നു. ആദ്യ കാലം മുതൽക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദൻ മാസ്ററര് കലാ മേളകളിൽ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദൻ മാസ്ററർ എന്നിവരുടെയെല്ലാം സേവനങ്ങൾ വിലമതിക്കാനാകാത്തതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിലെ സ്ക്കൂൾ മാനേജർ ശ്രീ കെ.പി ദീപക്ക് സ്ക്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട് 2016 ജൂലായി 24നു നമ്മുടെ സ്ക്കൂളിലെ പുതിയ ബിൽഡിങ്ങ് നിലവിലെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പു മന്തിയും കൂത്തുപറന്പ് നിയോജകമണ്ടലം mla ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂടാതെ സ്ക്കൂളിന് സ്വാന്തം മായി വാഹന സൗകര്യം മികച്ച it ലാബ് ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപുര, മികച്ച സായന്സ് ലാബ്, ലൈബ്രറി & റീഡിങ്ങ് റും, ഗൈഡ് ചിൽഡ്രൻസ് പാർക്ക്, കളി ഉപകരണങ്ങൾ

 
നീന്തൽ പരിശീലനം 2016
 
ജൈവകൃഷി
പ്രമാണം:14668-5.രജു
ജൈവകൃഷി 2016-17
പ്രമാണം:14668-14.jpg
യൂറിക്ക വിജയികള്
 
മേള
പ്രമാണം:14668-14.jpg
യൂറിക്ക വിജയികള്
പ്രമാണം:14668-15.jpg
യൂറിക്ക വിജയികള്
 
ജൈവ കൃഷി
പ്രമാണം:14668-13.jpg
മികച്ച കുട്ടി കര്ക്ഷകന്
 
ഒ.​എൻ.വി അനുസ്മരണം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കുട്ടികളിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്താൻ മികച്ച ജൈവ പച്ചക്കറി തോട്ടം,വഴിയോര വാഴകൃഷി,എന്നിവ ഏറെ വർഷമായി നടത്തി വരുന്നു.ജലത്തോടുളള ഭയം മാറ്റുന്നതിന് മികച്ച അധ്യാപകരുടെ കീഴിൽ നീന്തൽ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും.അതു കൂടാതെ നൃത്ത സംഗീത ക്ലാസുകളും,കരാട്ടെ എന്നിവയും പരിശീലിപ്പിക്കുന്നു.

മാനേജ്‌മെന്റ്

പറന്പത്ത് കോരൻ ഗുരുക്കളുടെയും കണ്ണോത്തി രാമൻ ഗുരുക്കളുടെയും മകനായ ശ്രീ രാമുണ്ണി ഗുരുക്കളായിരുന്നു പാട്യം വെസറ്റ് യു.പി സ്ക്കൂളിൻറെ സ്ഥാപക മാനേജർ.അക്കാലത്തെ വൈദ്യൻ മാരില് പ്രമുഖനായിരുന്നു ശ്രീ കോരൻ ഗുരുക്കൾ. തൻറെ മകനെ അക്ഷരങ്ങളോടൊപ്പം ആര്യ വൈദ്യവും പഠിപ്പിച്ചു.ചെറുപ്രായത്തിൽ തന്നെ സംസ്കൃത ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാൻ രാമുണ്ണി ഗുരുക്കൾക്കായി. അച്ഛനിൽ നിന്ന് തനിക്ക് കിട്ടിയഅറിവ് മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ തൽപരനായിരുന്നു രാമുണ്ണിഗുരുക്കൾ.1904ൽ തന്നെ അച്ഛനായ കോരൻ ഗുരുക്കൾ സ്വാന്തം വീട്ടിൽ നടത്തിയിരുന്ന നിശാ പാഠശാലയിൽ പഠിപ്പിച്ചു തുടങ്ങി.

      രാമുണ്ണി ഗുരുക്കളുടെ മരണ ശേഷം അദ്ദേഹത്തിൻറെ മകൻ ബാലനും അതിനു ശേഷം രാമുണ്ണി ഗുരുക്കളുടെ സഹധർമ്മിണി ശ്രീമതി.കണ്ണൻ പൊലിയൻ മന്ദിയായിരുന്നു മനേജർ. തുടർന്നു അദ്ദേഹത്തിൻറെ മകൾ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജർ കെ.പി ദീപക്കും മാണ് മാനേജർ

മുൻസാരഥികൾ

കെ പി അച്ചുതൻ മാസ്ററർ എം ഇ ഗോവിന്തൻ മാസ്ററർ എ എം ഗോപാലൻ മാസ്ററർ കെ നാരായണൻ മാസ്ററർ എ എം ഗോവിന്ദ മാരാർ മാസ്ററർ പാഞ്ചാലി ടീച്ചർ കെ കുഞ്ഞന്പു മാസ്ററർ അന്പു മാസ്ററർ കൃഷ്ണൻ മാസ്ററർ എം ഗോവിന്ദൻ മാസ്ററർ എംകെ ഗോപാലൻ മാസ്ററർ കെ പി ശാന്ത ടീച്ചർ രാമദാസൻ മാസറ്റർ ഇ ദാമോധരൻ മാസ്ററർ കെ പി കമല ടീച്ചർ എം അനന്തൻ കെ പി മാധവി ടീച്ചർ വി എം ജാനകി ടീച്ചർ പി നാരായണ മാസ്റ്റർ ടി പി ജാനു ടീച്ചർ കെ വി ജാനകി ടീച്ചർ പി നാരായണ മാസ്ററർ ടി പി ജാനു ടീച്ചർ കെ വി ജാനകി ടീച്ചർ സി രാധ ടീച്ചർ കെ സുധാകരൻ മാസ്ററർ പി സുലോജന ടീച്ചര്‌‍ വി രവീന്ദ്രനാഥൻ മാസ്ററർ എം പി സുന്ദരി ടീച്ചർ സി കെ വത്സരാജൻ മാസ്ററർ കെ പി പ്രമോദൻ മാസ്ററർ ‍കെ രത്നവല്ലി ടീച്ചർ പി പദ്മനാഭൻ മാസ്ററർ എം പുഷ്പവല്ലി സി അജിതകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:11.7955179,75.5632178 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പാട്യം_വെസ്റ്റ്_യു_പി_എസ്&oldid=418589" എന്ന താളിൽനിന്ന് ശേഖരിച്ചത്