വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ഭൂമി മനുഷ്യനോട്: നീ മറക്കുന്നു നീ മറക്കുന്നൊരു ഭൂതകാലം; നിന- കോർമകൾ കിട്ടാത്ത ഭൂതകാലം. കൊറ്റിന്നു വേണ്ടിതേടി നടന്നു നീ കിട്ടാതെ ചുറ്റിത്തിരിഞ്ഞു. ഏതോ മരത്തിൻറെ ചോട്ടിൽ പഴം വീണു കിട്ടുവാൻ നീ കാത്തിരുന്നു. ഏതോ കിഴങ്ങുപറിക്കുവാൻ മാന്തിനിൻ ക്കൈ വിരലൊക്കെയും നൊന്തു. അങ്ങനെയുണ്ടായിരുന്നു നിനക്കൊരു ഭൂതകാലം- നീ മറന്നു. ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ- യോടി-രക്ഷപെടാൻ വേണ്ടി. ആ നീ തിരിച്ചെത്തി ശക്തനായി, വീരനായി എന്തിനും പോന്നവനായി. ബുദ്ധിയാൽ നീ നിന്റെ മാർഗം വിലക്കിയ വിഘ്നങ്ങളൊക്കെയും നീക്കി. ആ നീ ജയിച്ചെന്നു തന്നെ ഞാനോർത്തെന്റെ സമ്മാനമൊക്കെപ്പകർന്നു. പക്ഷെ ജയിച്ചില്ല നിസഹായത്വം നിറഞ്ഞ കാലം നീ മറന്നു. നിലപാടുതറകൾ മറന്നു; നീ നിന്നുടെ ശതകാല കഥകൾ മറന്നു
ആർജിച്ച ബുദ്ധിയാൽ, ശക്തിയാൽ നീ നീ- യിരിക്കുന്ന കാെമ്പും മുറിച്ചു -വസിക്കുന്ന മണ്ണും തുരന്നു. പിന്നിട്ട് പോന്നോരു ഭൂതകാലത്തിന്റെ നാരായ വേരും മുറിച്ചു. നിന്നെ രക്ഷിക്കാനാരുമില്ലെന്നു;നീ കൈവിട്ട ബോധമല്ലാതെ ഉത്സവത്തിന്ന് ഇടയ്ക്കിന്നു നീ യൂതി- ക്കെടുത്തുന്ന നാളമല്ലാതെ.
നന്മയുടെ മാർഗം
പ്രശാന്ത് കോളേജിൽ പഠിക്കുന്നു. സമർത്ഥനാണ്. അവൻ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. ഒരു വിഷയവും പഠിക്കുവാൻ അവന് ബൂദ്ധിമുട്ടില്ല. എല്ലാ വിഷയവും അവന് ഒരുപോലെ രസകരമാണ്.
പ്രശാന്തിന്റെ അച്ഛൻ ഒരു കമ്പിനി തൊഴിലാളിയാണ്. ശുദ്ധ മനസ്കനായ ആ പിതാവ് മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന് ആഗ്രഹിച്ചു. തനിക്ക് തുച്ഛമായ കൂലിയെ ലഭിക്കുന്നുള്ളൂ എങ്കിലും കുടുംബകാര്യങ്ങളിലും പ്രശാന്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിലും അയാൾ ഒരു കുറവും വരുത്തിയില്ല.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47047 koodaranhi aerial view.jpg 1,080 × 601; 136 കെ.ബി.
-
47047 Koodaranhi church night view.jpg 816 × 816; 46 കെ.ബി.
-
47047 St Sebastians church koodaranhi.jpg 1,080 × 720; 99 കെ.ബി.
-
47047 St sebastians HSS .jpg 1,080 × 608; 80 കെ.ബി.