ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കേരളീയകലാര‌ൂപങ്ങൾ - കഥകളി, ഓട്ടൻത‌ുള്ളൽ

                                                                              വിദ്യാരംഗം കലാസാഹിത്യവേദിയ‌ുട ആഭിമ‌ുഖ്യത്തിൽ പാന‌ൂർ വെസ്റ്റ് യു. പി സ്‌ക‌ൂളിൽ സംഘടിപ്പിച്ച ക്ലാസിൽ പി.ആർ.എം.എച്ച്.എസ്.എസിലെ വിദ്യാരംഗം അംഗങ്ങള‌ും പങ്കാളികളായി.വിശിഷ്ടാതിഥി കലാമണ്ഡലം മഹേന്ദ്രന്റെ നേതൃത്വത്തിൽ  നടന്ന ക്ലാസ് വിദ്യാർത്ഥികളുടെ മനസ്സ് കീഴടക്ക‌ുന്നതായിര‌ുന്ന‌ു. കലോത്സവവേദികളുടെ മത്സരചൂടിൽ മാത്രം ഒത‌ുങ്ങിയിര‌ുന്ന ഒാട്ടൻ ത‌ുള്ളൽ എന്ന കലയെ ക‌ുട്ടികള‌ുടെ മനസ്സ‌ുകളിൽ എത്തിക്കാൻ ഈ കലാകാരന്കഴിഞ്ഞ‌ു. നവരസങ്ങൾ,മ‌ുദ്രകൾ, വേഷവിധാനങ്ങൾ, വാദ്യോപകരണങ്ങൾ ത‌ുടങ്ങിയവയെ പരിചയപ്പെട‌ുത്തി.കല്ല്യാണസൗഗന്ധികത്തിലെ ഒര‌ു ഭാഗം അതിമനോഹരമായി അവതരിപ്പിച്ചതിന‌ു ശേഷമാണ് പരിപാടികൾക്ക് തിരശ്ശീലവീണത്.'