പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

തീയിൽ കുരുത്തത്...
  • കൺവീനർ

അനുപമ ടീച്ചർ

മുടിയേറ്റ് ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.

Copyphs.jpeg

മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്.

മുടിയേറ്റ്‌


ഓർമ്മകളിലൂടെ സുൽത്താൻ...

പാനൂർ:പാനൂർ പി .ആർ. എം. എച്ച്. എസ് . എസിൽ ബ‍ഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാ‍ഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ `ബ‍ഷീർ ദ മാൻ' ഡോക്യ‌ുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ച‌ു . തുടർന്ന് വൈക്കംമുഹമ്മദ് ബഷീറിന്റെ ജീവിതരേഖകളെക്ക‌ുറിച്ച‌ും ഷിബിൻ മാസ്റ്റർ പ്രഭാ‍‍ഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ച‌ു .



വിളക്കോട്ടൂർ യൂ പി സ്‌കൂളിൽ വെച്ചുനടന്ന വിദ്യാരംഗം പാനൂർ ഉപജില്ലാ ശിൽപശാലയിലെ വിജയികൾ

ഹൈസ്കൂൾ വിഭാഗം

  • കവിതാലാപനം

ഗൗരി നന്ദ ടി.പി.- പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ

  • ചിത്രം

ആർഷ കെ.പി.പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ

  • നാടൻ പാട്ട്

സാരംഗ് സുധീർ കുമാർ-പി.ആർ.എം.എച്ച്.എസ്.എസ്

  • കഥ

സൂര്യനന്ദ .കെ.കെ.പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ

  • നാടകാഭിനയം

അർജുൻ കെ.പി.- പി.ആർ.എം.എച്ച്.എസ്.പാനൂർ

  • കവിതാ രചന

മാളവിക പി.- പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ