സംവാദം:കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohankallachi (സംവാദം | സംഭാവനകൾ)

== ' പഴശ്ശിരാജ ഹര്‍ജി സുപ്രിം കോടതി തള്ളി =='


== മലയാള ചിത്രം ‘പഴശ്ശിരാജ’യെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ചിത്രത്തിന്‍റെ മികവ് നിര്‍ണയിക്കാനുള്ള വൈദഗ്ധ്യം തങ്ങള്‍ക്കില്ലെന്നും ഈ രംഗത്തെ വിദഗ്ധരാണ് ചിത്രത്തിന്‍റെ മികവ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പഴശ്ശിരാജയെ പനോരമയില്‍ ഉള്‍പ്പെടുത്താത്തിനെതിരായ ഒരു ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണയില്‍ ഇരിക്കുന്നതിനാല്‍ ഇത്രയും വേഗം സുപ്രിം കോടതി സമീപിക്കേണ്ടിയിരുന്നില്ലെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇന്നുകൂടി മാത്രമേ ഇന്ത്യന്‍ പനോരമയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുള്ളു. ചിത്രത്തെ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തതിനെതിരെ പഴശ്ശിരാജ ട്രസ്റ്റ്, വീര പഴശ്ശിരാജ ഫൌണ്ടേഷന്‍ എന്നിവയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതില്‍ ചട്ടലംഘനം ഉണ്ടായെന്ന് പഴശ്ശിരാജയെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവേ ഇന്നലെ സുപ്രീംകോടതി അഭിപ്രായപെട്ടിരുന്നു. പാലിക്കാനല്ലെങ്കില്‍ എന്തിനാണ് ചട്ടങ്ങളെന്നും കോടതി ചോദിച്ചു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്‌ച വന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും ഇന്നലെ കോടതിയില്‍ സമ്മതിച്ചിരുന്നു

==