പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
കേരളീയകലാരൂപങ്ങള്‍ - കഥകളി, ഓട്ടന്‍തുള്ളല്‍
വിദ്യാരംഗം കലാസാഹിത്യവേദിയുട ആഭിമുഖ്യത്തില്‍ പാനൂര്‍ വെസ്റ്റ് യു. പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്ലാസില്‍ പി.ആര്‍.എം.എച്ച്.എസ്.എസിലെ വിദ്യാരംഗം അംഗങ്ങളും പങ്കാളികളായി.വിശിഷ്ടാതിഥി കലാമണ്ഡലം മഹേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ക്ലാസ് വിദ്യാര്‍ത്ഥികളുടെ മനസ്സ് കീഴടക്കുന്നതായിരുന്നു. കലോത്സവവേദികളുടെ മത്സരചൂടില്‍ മാത്രം ഒതുങ്ങിയിരുന്ന ഒാട്ടന്‍ തുള്ളല്‍ എന്ന കലയെ കുട്ടികളുടെ മനസ്സുകളില്‍ എത്തിക്കാന്‍ ഈ കലാകാരന്കഴിഞ്ഞു. നവരസങ്ങള്‍,മുദ്രകള്‍, വേഷവിധാനങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തി.കല്ല്യാണസൗഗന്ധികത്തിലെ ഒരു ഭാഗം അതിമനോഹരമായി അവതരിപ്പിച്ചതിനു ശേഷമാണ് പരിപാടികള്‍ക്ക് തിരശ്ശീലവീണത്.'