സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
   വിഷയം:സ്കൂള്‍ പത്രം
     
             1946-ന് പിറവിയെടുത്ത് ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കിക്കൊണ്ട് യശസ്സുയര്‍ത്തി നില്‍ക്കുന്ന സെന്റ് മേരീസ് ഹൈസ്കൂള്‍,2010 ജനുവരി 7 ന് 63 വര്‍ഷം

തികക്കുകയാണ്.ജനങ്ങളുടെ ബദ്ധിമുട്ടുകള്‍ക്കറുതി വരുത്തുകയെന്ന സദുദ്ദേശത്തോടെ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി മാറിയ സെന്റ് മേരീസിന്റെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത് ഫാ.ജെയിംസ് മൊന്തനാരി ആയിരുന്നു പി.സി.ചാണ്ടി മാസ്റ്റര്‍ പ്രഥമപ്രധാനാദ്ധ്യാപകനും,കളപ്പുരയില്‍ മാണി,നെടിയാലിമുളയില്‍ മറിയം എന്നിവര്‍ പ്രഥമവിദ്യാര്‍ത്ഥികളുമായിരുന്നു.

             1945-ഫാ.ജെയിംസ് മൊന്തനാരി കണ്ണൂരിലേക്ക് സ്ഥലം മാറി പോവുകയുണ്ടായി.പിന്നീട് വന്ന 

ഫാ.ജോണ്‍ സെക്യൂര എസ്.ജെ യുടെ അശ്രാന്ത പരിശ്രമം കൊണ്ട് 24-11-1948ല്‍ മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു. പിന്നീട് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത് ഫാ.ജോസഫ് ഇടമരം ആയിരുന്നു. അതിനു പിന്നാലെ ഫാ.റെയ്മണ്ട് സി.എം.ഐ ഈസ്ഥാനം അലങ്കരിച്ചു. അദ്ധ്യാപക-വിദ്യാര്‍ത്ഥ്യാ- നുപാതം മെച്ചപ്പെട്ടു തുടങ്ങിയതോടെ 1953-ഏപ്രില്‍-7ന് സ്കൂള്‍ ഹയര്‍ എലിമെന്ററിയായുയര്‍ത്തപ്പെട്ടു.1953ല്‍ കോഴിക്കോട് സെന്റ് ജോസഫ് സ്കൂളില്‍ നിന്നും വന്ന സി.ജെ.ഫ്രാന്‍സിസിന് ഹയര്‍ എലിമെന്ററി സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിച്ചു. അനന്തരം ഫാ.ഹെന്‍ട്രി സൂസോ സി.എം.ഐ ചാര്‍ജെടുകുകയും 6മാസങ്ങള്‍ക്കു ശേഷം മടങ്ങിപ്പോവുകയും ചെയ്തു.1954ല്‍ സ്കൂളും ഇടവകയും കോഴിക്കോട് രൂപത തലശ്ശേരി രൂപതക്ക് സൗജന്യ- മായി കൈമാറി. ആധുനിക കൂടത്തായിയുടെ ശില്‍പ്പി എന്ന അപരനാമത്തിലറിയപ്പെടുന്ന ഫാ. അന്തോണിനോ- സിന്റെ 18വര്‍ഷത്തെ ത്യാഗോജ്ജ്വലമായ പരിചരണമാണ് ഈ സ്ഥാപനത്തിന് പ്രശസ്തിയിലേക്ക് വളരാനുള്ള കരുത്ത് നല്‍കിയത്.1-6-1954ന് പുതിയ ഹെഡ്മാസ്റ്ററായി എ.സി.പോള്‍ നിയമിതനായി

                 1962ല്‍ തലശ്ശേരി  രൂപതയില്‍ നിന്നും കൂടത്തായി സ്കൂളും സ്ഥലവും ഫാ.അന്തോണിനോസ് അംഗം

ആയിരുന്ന സി.എം.ഐ സന്യാസ സമൂഹം ഏറ്റെടുത്തു. പിന്നീട് സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കപ്പെട്ടു. 1-6-1966ല്‍ യു.പി, ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പ്രധാനാദ്ധ്യാപകനാടയി എന്‍.എം വര്‍ക്കി ചാര്‍ജെടുത്തു. 1972ല്‍ ഗ്രാമത്തിന് വൈദ്യതികണക്ഷന്‍ ലഭ്യമായി.1969മാര്‍ച്ചിലാണ് ആദ്യത്തെ s.s.l.cബാച്ച് പുറത്തിറങ്ങിയത്. മികച്ച വിജയം കൊയ്ത ആദ്യത്തെ ബാച്ച് സ്കൂളിന്റെ യശസ്സുയര്‍ത്തി.

                1972ല്‍ 18വര്‍ഷത്തെ സ്തുത്യാര്‍ഹമായ സേവനത്തിനുശേഷം ഫാ. അന്തോണിനോസ് ചപ്പാരപ്പടവിലേക്ക് സ്ഥലം മാറിപ്പോവുകയുണ്ടായി. 1947നവംബര്‍18ന് ആണ് സ്കൂള്‍ പരിസരത്തുകൂടി കോടഞ്ചേരി ഭാഗത്തേക്ക് താല്കാലികമായി ബസ് ഓടിത്തുടങ്ങിയത്.  1972ഫാ.ജോര്‍ജ്ജ് നാടുകണിയില്‍ മാനേജര്‍ സ്ഥാനം

ഏറ്റെടുത്തു. 1988ല്‍ ഫാ.ജോസഫ് പുല്ലാട്ട് സി.എം.ഐ വിരമിച്ച ശേഷം എന്‍.എം.വര്‍ക്കി വീണ്ടും H.Mആയി തുടര്‍ന്നു.പിന്നീട് ശ്രീ പി.റ്റി മത്തായി,ശ്രീ വി.ജെ ജോസഫ്, ശ്രീ എം.ഒ മത്തായി ശ്രീ വി.എം.അഗസ്തി എന്നിവര്‍ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ചു. 1992ല്‍ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവപി.എ സാറാമ്മ ടീച്ചറടക്കം സിവില്‍ സര്‍ വീസിലുള്ള ഉന്നതരും ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടര്‍മാര്‍,എന്‍ജിനീയര്‍മാര്‍,പ്രേക്ഷിതര്‍, അഭിഭാഷകര്‍,നിയമപാലകര്‍,കലാകാരന്‍മാര്‍, കായികപ്രതിഭകള്‍ തുടങ്ങിയവരൊക്കെ ഈ സ്കൂളിന്റെ സംഭാവനകളാണെന്നത് തികച്ചും അഭിമാനാര്‍ഹം തന്നെ യാണ്. കൂടാതെ 2004-05വര്‍ഷത്തെ ഏറ്റവും നല്ല എയ്ഡഡ് സ്കൂള്‍ പി.റ്റി.എ ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ അവാര്‍ഡ് സംസ്ഥാന തലത്തില്‍ കരസ്ഥമാക്കിയതും സ്കൂളിന്റെ യശസ്സുയര്‍ത്തുന്ന ഘടകമാണ്.

              നീണ്ട 63വര്‍ഷത്തിനിടയില്‍ മറ്റേതൊരു സ്കൂളിനേയും പോലെ കുതിപ്പുകളും കിതപ്പുകളും സെന്റ് മേരീസ് ഹൈസ്കൂളിനും ഉണ്ടായിട്ടുണ്ട്. ഇത്തരം നേട്ടങ്ങളും പിന്നീടുള്ള യാത്രകളില്‍ സ്കൂളിന് പ്രചോദനമായി.
  പ്രകൃതിയുടെ മനസ്സറിഞ്ഞ് -സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍

10-12-2005-ബുധന്‍ താമരശ്ശേരി:പ്രകൃതിയുടെ മനസ്സറിഞ്ഞ കുട്ടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയബോധവത്കരണറാലി ഉപകാരപ്രഥമായിരുന്നു എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

                       പ്ളാസ്റ്റിക്കിന്റെ ദുരുപയോഗവും അമിതോപയോഗവും ഒരു പരിധി വരെ തടയാനാണ് കുട്ടികള്‍

ലക്ഷ്യം ഇട്ടത് .ബോധവത്കരണം മാത്രം ഇത് തടയാന്‍ പര്യാപ്തമല്ല- എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തേക്കിലകളുമായി കുട്ടികള്‍ റാലി നടത്തിയത്. ഈ തേക്കില മീന്‍കടകളില്‍ നല്‍കിയാണ് റാലി-ദൗത്യം പൂര്‍- ത്തിയാക്കിയത്. പരിസരവാസികളുടെയും മറ്റുള്ളവരുടേയും അഭിപ്രായങ്ങള്‍ പ്രോത്സാഹനകരമായിരുന്നു. ഇതി- നെല്ലാം നേതൃത്വം നല്‍കിയ ആരാം നേച്ചര്‍ക്ളബ് കണ്‍വീനര്‍ വീണ്ടും പല പരുപാടികളും പദ്ധതി ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു റാലിയും ബോധവത്കരണവും പ്ളാസ്റ്റിക്കിന്റെ അമിതോപയോഗം തടയാന്‍ ഉതകുമെന്ന് കുട്ടികളും അധ്യാപകരും വിശ്വസിക്കുന്നു.

 മലയാള മനോരമ; പലതുള്ളി പുരസ്കാരം -സെന്റ് മേരീസിന് 

20-2-2004 കൂടത്തായി:മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വരുന്ന പലതുള്ളി പുരസ്- കാരത്തിന് കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍ അര്‍ഹരായി.മഴവെള്ള സംഭരണത്തിലേയും ജലസംരക്ഷണത്തിന്റേയും നൂതനവും പരമ്പരാഗതമായ രീതികള്‍ പരമാവധി ഉപയോഗിച്ചതിനാലാണ് പുരസ്- കാരത്തിന് അര്‍ഹരായത്. മഴക്കുഴികളും,മഴവെള്ള സംഭരണ ടാങ്കുകളും, ജലത്തിന്റെ പുനരുപയോഗവുമെല്ലാമാണ് ഈ വര്‍ഷത്തെ പി.റ്റി.എ സംസ്ഥാന തല അവാര്‍ഡിന് അര്‍ഹരാക്കിയത്.പി.റ്റി.എ പ്രസിഡന്റ് ഇത് സ്കൂളില്‍ പ്രകാശനം ചെയ്തു. മഴവെള്ള സംഭരണത്തിനായികുട്ടികളും ആരാം നേച്ചര്‍ക്ളബും മുന്‍കൈയെടുത്ത് പ്രവര്‍ത്തി- ച്ചാല്‍ നമ്മുടെ നാട്ടില്‍ ജലക്ഷാമത്തെ ചെറുത്തു നില്‍ക്കാമെന്ന് പി.റ്റി.എ പ്രസിഡന്റ് ആഹ്വാനം ചെയ്തു.

സെന്റ് മേരീസ് സ്കൂളിന്റെ യശസ്സുയര്‍ത്തി -ഹഫ്സ മോള്‍ പി.പി

23-10-2009 കൂടത്തായി:വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി വച്ചു നടന്ന സംസ്ഥാനതല പ്രസംഗമത്സരത്തില്‍ പങ്കെടുത്ത് കേരളത്തിലെ 14ജില്ലകളിലേയും പ്രതിഭാശാലകളാ- യ വിദ്യാര്‍ത്ഥികളേയും പരാജയപ്പെടുത്തി സെന്റ് മേരീസ് സ്കൂളിന്റെ അഭിമാനമായി പത്താം ക്ളാസില്‍ പഠിക്കു- ന്ന ഹഫ്സമോള്‍ ഒന്നാം സമ്മാനം നേടി. പ്രസംഗത്തില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച ഹഫ്സ വിദ്യാഭ്യാസ ജില്ലാ- തലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടിയാണ് സെസ്ഥാന തലത്തില്‍ എത്തിയത്. തമിക്കു കിട്ടിയ വിഷയത്തില്‍ വിധികര്‍ത്താക്കളെ അമ്പരപ്പിക്കും വിധത്തില്‍ പ്രകടനം നടത്തിയാണ് ഹഫ്സ ഒന്നാം നേടിയത്.

23-10-2009 6.30 P.M ന് ഹഫ്സ മോള്‍ വനം വകുപ്പ് മന്ത്രി വിശ്വത്തില്‍ നിന്ന് പ്രശസ്തി പത്രവും ട്രോഫിയും ക്യാഷ്

പ്രൈസും സ്വീകരിച്ചു.


സെന്റ് മേരീസ് ഉയരങ്ങളിലേക്ക്-പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.

താമരശ്ശേരി:കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍ 63വര്‍ഷം തികയുന്ന അവസരത്തില്‍ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. ഗ്രാമത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ഹയര്‍സെക്കന്ററിക്ക് സാധ്യതയുള്ള ഈ സ്കൂളില്‍ ഫണ്ടുകള്‍ സ്വരൂപിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കു

 ഒാണം 

ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ചിങ്ങമാസത്തിലാണ് ഇത് ആഘോ‍ഷിക്കുന്നത്.അത്തം മുതല്‍ പത്ത് ദിവസം വരെയാണ് ഒാണം ആഘോഷിക്കുന്നത്.ഐക്യത്തിന്റെയും സമൃദിയുടേയും ഉത്സവമാണ്.വിഭവ സമൃദമായ സദ്യ ഒരുക്കുന്നു.ഊ‍ഞ്ഞാലാട്ടം, പുലിക്കളി , തുമ്പി്ത്തുള്ളല്‍,വള്ളംകളി എന്നീകളികളാണ് ഒാണത്തിന് ഉണ്ടാവാറ്. ഒാണത്തെ പറ്റി ഒരു ഐതിഹ്യം ഉണ്ട്.മഹാബലിയായിരുന്നു നാട് ഭരിച്ചത്.

              ഭഗവാന്‍  വിഷ്ണുുവിന്റെ   5 -ാം  അവതാരമാണ്  വാമനന്‍.

മഹാബലിയുടെ അഹന്കാരം കാരണം മഹാബലിയെ പാതാളത്തിലേക്ക് താഴ് ത്തപ്പെട്ടു.വാമനന്‍ ഒരു കുട്ടിയുടെ വേഷത്തില്‍

ആണ്    മഹാബലിയുടെ   രാജ്യത്തിലേക്ക്  വന്നത് .മഹാബലിയോട്

വാമനന്‍ ചോദി്ച്ചു 3 അടി മണ്ണ് .മഹാബലി പറ‍ഞ്ഞു കുട്ടീ നിനക്ക് 3 അടിയേ, 10 അടി വേണമെന്കില്‍ എടുത്തോ.വാമനന്‍ ഭഗവാന്‍

വിഷ്ണുുവിന്റെ   രൂപം  ഉള്‍ക്കൊണ്ട് വലുതാകാന്‍ തുടങ്ങി .എന്നിട്ട്

വിഷ്ണുുവിന്റെ പാതങ്ങള്‍ വലുതായതിനാല്‍ 3 അടി എടുത്ത് വെക്കുമ്പോഴേക്കും ഭൂമിമൊത്തം എടുത്തതിന് തുല്യമാണ്. മഹാബലി അതു കണ്ട് ഭഗവാന്‍ വിഷ്ണുുവിനോട് കൈ കൂപ്പി അനുഗ്രഹം വാങ്ങി . എന്നിട്ട് ഭഗവാന്‍ വിഷ്ണുു തന്റെ പാതങ്ങള്‍ കൊണ്ട് മഹാബലിയെ അനുഗ്രഹിച്ചു.