ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Sdpykutti2.jpg

'കുട്ടിക്കൂട്ടം

കംപ്യുട്ടര്‍ ലോകം വിരല്‍തുമ്പില്‍

14/07/2017,15/07/2017 ല്‍ നടന്ന രണ്ടാം ഘട്ട ഹായ് കുട്ടിക്കൂട്ടം എന്ന പരിപാടി കുട്ടികള്‍ക്ക് ഐടി വിജ്ഞാനം പകര്‍ന്നു നല്‍കികൊണ്ട് വിജയകരമായി അവസാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂള്‍ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂള്‍ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരല്‍ 10/03/2017 രാവിലെ പത്തുമണിക്ക് മള്‍ട്ടിമീഡിയാ ലാബില്‍ വെച്ച് നടക്കുകയുണ്ടായി. പല വിഷയങ്ങളിലുള്ള പരിശീലനം കുട്ടികളുടെ മനം കവര്‍ന്നു. ഹൈടെക്ക് രീതിയില്‍ നടന്ന പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി.

e@ഉത്സവ്

പങ്കെടുത്തകുട്ടികള്‍

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിന്റെ ഭാഗമായി അനിമേഷന്‍ വിഭാഗം പരിശീലനകേന്ദ്രമായി ഈ സ്കൂള്‍ തെരെഞ്ഞെടുക്കപ്പെട്ടു.സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളിലായി നടക്കുന്ന പരിശീലനത്തില്‍ പശ്ചിമകൊച്ചിയിലെ വിവിധ ഹൈസ്കൂളുകളില്‍ നിന്ന് മുപ്പത്തഞ്ച് കുട്ടികള്‍ പങ്കെടുത്തു.ആദ്യദിനത്തില്‍ തന്നെ എെടി@സ്കൂള്‍ സംസ്ഥാനമോണിട്ടറിംഗ്കമ്മറ്റി അംഗമായ ജയകുമാര്‍, ജില്ലാകോര്‍ഡിനേറ്റര്‍ ജയദേവന്‍ എന്നിവര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. പി കെ ഭാസി,കമല്‍രാജ്.ഒ ആര്‍ ബീന എന്നീ അധ്യാപകര്‍ ക്ലാസിനു നേതൃത്വം വഹിച്ചു.


പ്രമാണം:അനിമേഷന്‍പരിശീലനം.jpg
അനിമേഷന്‍പരിശീലനം
മോണിട്ടറിംഗ് ടീം
പി.കെഭാസി