എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Sdpykutti2.jpg

'കുട്ടിക്കൂട്ടം

കംപ്യുട്ടർ ലോകം വിരൽതുമ്പിൽ

14/07/2017,15/07/2017 ൽ നടന്ന രണ്ടാം ഘട്ട ഹായ് കുട്ടിക്കൂട്ടം എന്ന പരിപാടി കുട്ടികൾക്ക് ഐടി വിജ്ഞാനം പകർന്നു നൽകികൊണ്ട് വിജയകരമായി അവസാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂൾ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരൽ 10/03/2017 രാവിലെ പത്തുമണിക്ക് മൾട്ടിമീഡിയാ ലാബിൽ വെച്ച് നടക്കുകയുണ്ടായി. പല വിഷയങ്ങളിലുള്ള പരിശീലനം കുട്ടികളുടെ മനം കവർന്നു. ഹൈടെക്ക് രീതിയിൽ നടന്ന പരിശീലനം വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി.

e@ഉത്സവ്

പങ്കെടുത്തകുട്ടികൾ

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിന്റെ ഭാഗമായി അനിമേഷൻ വിഭാഗം പരിശീലനകേന്ദ്രമായി ഈ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു.സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിലായി നടക്കുന്ന പരിശീലനത്തിൽ പശ്ചിമകൊച്ചിയിലെ വിവിധ ഹൈസ്കൂളുകളിൽ നിന്ന് മുപ്പത്തഞ്ച് കുട്ടികൾ പങ്കെടുത്തു.ആദ്യദിനത്തിൽ തന്നെ എെടി@സ്കൂൾ സംസ്ഥാനമോണിട്ടറിംഗ്കമ്മറ്റി അംഗമായ ജയകുമാർ, ജില്ലാകോർഡിനേറ്റർ ജയദേവൻ എന്നിവർ പരിശീലനകേന്ദ്രം സന്ദർശിക്കുകയുണ്ടായി. പി കെ ഭാസി,കമൽരാജ്.ഒ ആർ ബീന എന്നീ അധ്യാപകർ ക്ലാസിനു നേതൃത്വം വഹിച്ചു.


പ്രമാണം:അനിമേഷൻപരിശീലനം.jpg
അനിമേഷൻപരിശീലനം
മോണിട്ടറിംഗ് ടീം
പി.കെഭാസി