ജി.എച്ച്.എസ്.എസ്. മാലൂര്/കുട്ടിക്കൂട്ടം
ദൃശ്യരൂപം
സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജെസ്സി കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
8,9 ക്ലാസ്സുകളില്‍ നിന്ന്35കുടികളെ ചേര്‍ത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.
ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് പി ടി എ പ്രസിഡന്‍റ് ഉല്‍ഘാടനംചെയ്തു .മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെകുറിച്ച് സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ പരിചയപ്പെടുത്തി. ഏപ്രില്‍ 3,4 തിയ്യതികളില്‍ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കുട്ടികള്‍ക്ക് സ്കൂളില്‍ വെച്ച് ദ്വദിന പര്ശീലനം നല്‍കി. ഈ വര്‍,ഷം 20 കുട്ടികളെ ചേര്‍ത്തു.