ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാലൂര്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ ജെസ്സി കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

8,9 ക്ലാസ്സുകളിൽ നിന്ന്35കുടികളെ ചേർത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.

       ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് പി ടി എ  പ്രസിഡൻറ് ഉൽഘാടനംചെയ്തു .മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെകുറിച്ച് സ്കൂൾ ഐടി കോർഡിനേറ്റർ  പരിചയപ്പെടുത്തി. ​ഏപ്രിൽ 3,4 തിയ്യതികളിൽ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം   കുട്ടികൾക്ക് സ്കൂളിൽ വെച്ച് ദ്വദിന പര്ശീലനം നൽകി. ഈ വർ‍‍,ഷം  20 കുട്ടികളെ ചേർത്തു.