പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/സയൻസ് ക്ലബ്ബ്.
ജൂണ്‍ 2017-18 ഹൈസ്ക്കൂള്‍ വിഭാഗം സയന്‍സ് ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു. 28. 6. 2017 HM രാജന്‍ മാഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പരീക്ഷണം, ഊര്‍ജ്ജസംരക്ഷണസന്ദേശം നല്‍കുന്ന സ്കിറ്റ്, ലഹരി വിരുദ്ധ സന്ദേശം എന്നിവ ഉദ്ഘാടനദിനത്തിലെ ശ്രദ്ധേയമായ പരിപാടികളായിരുന്നു. അന്നുതന്നെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 5. 7. 2017 ന് തൃത്താല KSEB യിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ചര്‍ച്ച എന്നിവ നടന്നു. ഗീത ടീച്ചറുടെ നേതൃത്വത്തില്‍ ഔഷധ സസ്യത്തോട്ട നിര്‍മ്മാണവും നടന്നു. 17. 7. 2017 ന് 8, 9, 10 ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തില്‍ ദശപുഷ്പ പ്രദര്‍ശനം സംഘടിപ്പിച്ചു. 20. 7. 2017 ന് ക്ലാസ്തല ചാന്ദ്രദിന ക്വിസ് നടത്തി ക്ലാസ്തല വിജയികളെ തെരഞ്ഞെടുത്തു. 21. 7. 2017 ന് രാവിലെ 10 മണിയോടെ ചാന്ദ്രദിന ചുമര്‍ പത്രിക പ്രദര്‍ശനവും സ്കൂള്‍ തല ചാന്ദ്രദിന ക്വിസും നടത്തി. മേഖലാതലത്തിലേക്ക് 3 പേരെ തെരഞ്ഞെടുത്തു. ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കറണ്ട് ബില്‍ ശേഖരിച്ച് കണ്‍സ്യൂമര്‍ നമ്പര്‍, മുന്‍ റീഡിങ്, ബില്‍ തുക എന്നിവ രേഖപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഫോമുകള്‍ ക്ലാസില്‍ വിതരണം ചെയ്തു. 25. 7. 2017 സയന്‍സ് ഇന്‍സ്പയര്‍ അവാര്‍ഡിന് പേരുനല്‍കാന്‍ അര്‍ഹരായ കുട്ടികലെ തെരഞ്ഞെടുത്തു.