സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ആർട്‌സ് ക്ലബ്ബ്-17
ആര്‍ട്‌സ് ക്ലബ്ബ്
കുട്ടികളുടെ മാനസീകോല്ലാസവും സര്‍ഗ്ഗാത്മകമായ കഴിവുകളും തൊട്ടു ഉണര്‍ത്തി വേണ്ടത്ര പരിചരണവും ആത്മധൈര്യവും പകര്‍ന്നു കലാവിദ്യാഭ്യാസം അതിന്റെ പ്രധാന്യത്തോടെ തന്നെ നിലനില്ക്കുന്നു.
കലാപരമായ (youth festival) മത്സരങ്ങള്‍ നടത്തി അതിലെ വിജയികളെ സബ്ജില്ല തലത്തില്‍ മത്സരിപ്പിക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദികളില്‍ പങ്കെടുക്കുന്ന കുട്ടിക്കള്‍ക്ക് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചിത്രരചനയും,കഥ,കവിത എന്നീ മത്സരയിനങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പരിചരണവും നല്‍കിപോരുന്നു. കുട്ടികളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍ക്കുന്നതിനുവേണ്ടി കുട്ടിക്കളുടെ ചിത്രപ്രദര്‍ശനം നടത്താറുണ്ട്. സംഗിതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളില്‍ അവരുടെ സ്വര്‍ഗ്ഗവാസന ഉയര്‍ത്തുന്നതിനുവേണ്ടി ഉച്ചസമയം(12.40 to 1.30) പ്രത്യേകമായി ശാസ്ത്രീയ സംഗീതപഠനം നല്‍കിപോരുന്നു