ഒ.എൽ.സി.മണ്ണയ്കനാട്/വിദ്യാരംഗം
വായിച്ചു വളരുക എന്ന സന്ദേശം കേരളത്തില്‍ പ്രവര്‍ത്തിച്ച ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്.അന്നേദിവസം വായിച്ചു കാര്യങ്ങല്‍ മനസിലാക്കാനുള്ള ശേഷി കുട്ടികളില്‍ ഉണ്ടോയെന്നു പരീക്ഷിക്കുന്നതിനായി നിധികണ്ടെത്തല്‍ മത്സരം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തി.ആദ്യം അമ്പരപ്പു തോന്നിയെങ്കിലും പിന്നീട് കുറെയൊക്ക വിജയിച്ചു.അതോടൊപ്പം ക്വിസ്,പതിപ്പ് പ്രകാശനം എന്നിവ നേടി. മികവിനനുസരിച്ച് ഗ്രൂപ്പുകള്‍ക്ക് പോയിന്‍റുകള്‍ നല്‍കുകയും ചെയ്തു.