എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല
വിദ്യാര്‍ത്ഥികളിലെ വിജ്ഞാന ത്വരയെ വര്‍ദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങള്‍ക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങള്‍ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതും വായനാശീലം കുട്ടികളില്‍ വളര്‍ത്താന്‍ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങള്‍ എല്ലാ ക്ലാസ്സുകളിലേയും കുട്ടികള്‍ക്ക് ക്ലാസ്സടിസ്ഥാനത്തില്‍ നല്‍കുകയും കുട്ടികള്‍ വായനാക്കുറിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന വായനാവാരത്തില്‍ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയില്‍ പതിനാ.യിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളും പൊതുവിഝ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു.