Schoolwiki സംരംഭത്തിൽ നിന്ന്
കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലെ ഒരു കൊച്ചുഗ്രാമമായ ആനിക്കാടാണ് എന്റെ നാട്.അയിനി മഹര്‍ഷി തപസ്സിരുന്നതിനാലാണ് അയിനിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് ആനിക്കാടായി. ഇവിടെ ഒരു തിലകക്കുറിയായി എന്‍ എസ് എസ് എച്ച് എസ് എസ് എന്ന വിദ്യാലയ മുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു.ആനിക്കാട് ഭഗവതി ക്ഷേത്രം , ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രം തുടങ്ങിയ ഹൈന്ദവ ആരാധനാലയങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ആനിക്കാട് പള്ളി, നെടുമാവ് പള്ളി അരുവിക്കുഴി പള്ളികള്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ സെന്റ് തോമസ് ഹൈസ്കൂള്‍ ആനിക്കാട് ഈ ഗ്രാമത്തിലെ മറ്റൊരു ഹൈസ്കൂളാണ്. ഗവ. യു പി എസ് ആനിക്കാട്, സെന്റ് ജോസഫ്സ് യു പി എസ് പറപ്പള്ളിക്കുന്ന്, സെന്റ് ആന്റണീസ് കൂട്ടമാക്കല്‍, സി.എം എസ് എല്‍ പി എസ് നെടുമാവ് തുടങ്ങിയവ പ്രൈമറി സ്കൂളുകളാണ്. അണ് എയ്ഡഡ് വിഭാഗത്തില്‍ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് പ്രവര്‍ത്തിക്കുന്നു.