എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/എന്റെ ഗ്രാമം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂള്‍ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളര്‍ച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകള്‍ അവര്‍ണ്ണനീയവും. ദൈവത്തില്‍ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ളപാത ഇതുവഴിയാണ് കടന്നുപോകുന്നത്.ഫാത്തിമമാത ഗേൾസ് ഹയർസെക്കണ്ടറി സ്കുൾ ഇവിടെ സ്ഥിതി ചെയ്യുന്നു