എ എം എൽ പി എസ് പയമ്പാലശ്ശേരി
എ എം എൽ പി എസ് പയമ്പാലശ്ശേരി | |
---|---|
വിലാസം | |
പുല്ലോറമ്മല്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 21 - നവംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
മാനേജർ | U C Jaleel |
അവസാനം തിരുത്തിയത് | |
28-02-2017 | Bmbiju |
കോഴിക്കോട് ജില്ലയിലെ മടവൂ/ർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പയമ്പാലശ്ശേരി എ എം എല് പി സ്കൂള്‍.
ചരിത്രം
മുഹസിന്‍ സാഹിബ് എന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരം കറുത്തേടത്ത് ബീരാന്‍ ഹാജിയുടെ മടവൂര്‍ പഞ്ചായത്തിലെ അവികസിത പ്രദേശമായ പുല്ലോറമ്മല്‍ എന്ന സ്ഥലത്ത് ഒരു വിദ്യാലയം ആരംഭിക്കുവാന്‍ തീരുമാനിച്ചു. 1946 ഒക്ടോബറില്‍ ഒന്നാമത്തെ വിദ്യാര്‍ത്ഥിയായ യു.സി അഹമ്മദ്കോയ മുതല്‍ 59 വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് പുല്ലോറമ്മല്‍ കോയസ്സന്‍ മൊല്ലാക്കയുടെ ഓത്ത് പള്ളിയില്‍ പയന്പാലശ്ശേരി എ.എം.എല്‍പി സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂളിന്‍റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി എം. വേലുകുട്ടി മാസ്റ്ററേയും , കെ. കൃഷ്ണന്‍ നായര്‍ എന്ന അപ്പുണ്ണി മാസ്റ്ററെ സഹദ്ധ്യാപകനായും നിയമിച്ചു. വേലു മാസ്റ്ററുടെ ഉത്സാഹവും പ്രയത്നവുംകൊണ്ട് ഡി.ഐ.എസ് നന്പര്‍. 574/46 dt 21/11/1946 of the AEO North Malabar എന്ന നന്പര്‍ അനുസരിച്ച് സ്കൂളിന് അംഗീകരാം ലഭിച്ചു. 1961വരെ 5-ാം തരം വരെ 5ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ അവികസിത പ്രദേശത്തെ ധാരാളം പേര്‍ ഈ വിദ്യാലയത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം നേടുകയുണ്ടായി 1961ല്‍ സര്‍ക്കാറിന്‍റെ ഉത്തരവ് അനുസരിച്ച് എല്‍.. പി സ്കൂളില്‍ അഞ്ചാംതരം നിര്‍ത്തലാക്കിയപ്പോള്‍ ഈ സ്കൂളിലും അഞ്ചാംതരം എടുക്കപ്പെടുകയും നാല് ക്ലാസ്സായി മാറുകയും ചെയ്തു. 1967ല്‍ ഒരു ഡിവിഷന്‍ ക്ലാസുണ്ടാവുകയും അറബി തസ്തിക അനുവദിക്കുകയും ചെയ്തതോടെ അഞ്ചാം ക്ലാസും ആറ് അദ്ധ്യാപകരും ഉണ്ടായി 1983ല്‍ ഡിവിഷന്‍ നഷ്ടപ്പെട്ടതോടെ വീണ്ടും നാല് ക്ലാസ്സും അഞ്ച് അദ്ധ്യാപകരുമായി മാറി 1946മുതല്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചു വന്നിരുന്ന എം. വേലുകുട്ടി മാസ്റ്റര്‍ 7/10/1958ല്‍ സര്‍വ്വീസിലിരിക്കെ നിര്യാതനായി. 1946ല്‍ നിയമിതനായ കെ. കൃഷ്ണന്‍നായര്‍ എന്ന അപ്പുണ്ണി മാസ്റ്റര്‍ 30/04/1969 റിട്ടേയര്‍ ചെയ്തു.1954ല്‍ നിയമിതനായ ടി.പി. രാമന്‍ നന്പീശന്‍ മാസ്റ്റര്‍ 14/11/1959ല്‍ സര്‍വ്വീസിലിരിക്കെ നിര്യാതനായി. 1/04/1957ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച എം. അബൂബക്കര്‍കോയ എന്ന പക്കര്‍ മാസ്റ്റര്‍ വേലു മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് കുറച്ച് കാലം ഹെഡ്മാസ്റ്റര്‍ പദവി വഹിക്കുകയും വീണ്ടും സഹദ്ധ്യാപകനായി ജോലി ചെയ്തു. 31/03/1981ല്‍ റിട്ടേയര്‍ ചെയ്തു. വേലുകുട്ടി മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴുവില്‍ എം.അഹമ്മദ്കോയ മാസ്റ്റര്‍ സഹദ്ധ്യാപകനായി ചേരുകയും അബൂബക്കര്‍കോയ മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ പദവി ഒഴിഞ്ഞപ്പോള്‍ അഹമ്മദ് മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുക്കുകയും 33വര്‍ഷം ഹെഡ്മാസ്റ്റര്‍ പദവി അലങ്കരിച്ച ശേഷം 30/06/1991ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.1/07/1981 ല്‍ നിയമിതനായ ഇ.കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ 2/06/1997 മുതല്‍ 30/04/2007 വരെ ഹെഡ്മാസ്റ്ററായി ജോലി ചെയ്തു വിരമിച്ചു. 20/06/1991 ല്‍ നിയമിതയായ വി. ഖദീജ ടീച്ചര്‍ 01/05/2007 മുതല്‍ പ്രധാനദ്ധ്യാപികയായി ജോലി ചെയ്തുവരുന്നു. ജമീല ടീച്ചര്‍ സാഹിദ ടീച്ചര്‍, അബ്ദുസ്സലീം മാസ്റ്റര്‍ എന്നിവര്‍ സഹദ്ധ്യാപകരായും റംസീന ടീച്ചര്‍ അറബിക് അദ്ധ്യാപികയായും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം ടി.കെ.എം. എഞ്ചീനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം അലംകരിച്ച് റിട്ടേയര്‍ ചെയ്ത യു.സി. അഹമ്മദ് കുട്ടി സാഹിബ് പയന്പാലുശ്ശേരി എ.എം.എല്‍പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. നരിക്കുനിയിലെ ഒരു പ്രഗല്‍ഭ എം.ബി.ബി.എസ് ഡോക്ടറായ യു. ആലി പ്രസ്തുത സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പെടുന്നു.രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഇപ്പോയത്തെ സ്കൂള്‍ മാനേജറായ യു.സി. അബ്ദുല്‍ ജലീല്‍ ഈ വിദ്യാലയത്തിന്‍റെ സംഭാവനയാണ്. എഞ്ചീനിയറിംഗ് ബിരുദധാരികളും അദ്ധ്യാപകരുമായ നിരവധിപേര്‍ ഈ വിദ്യാലയത്തലൂടെ കടന്നുപോയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അനവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ വിദ്ധ്യാലയത്തിനുണ്ട്
ഭൗതികസൗകര്യങ്ങള്‍
പന്ത്രണ്ട് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസുകളിലായി ഒരു കെട്ടിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു ലാബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഡോ. യു.സി. അബ്ദുല്‍ ജലീല്‍ .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം.വേലുകുട്ടി മാസ്റ്റര്‍
എം.അബൂബക്കര്‍ കോയ മാസ്റ്റര്‍ (in charge )
എം. അഹമ്മദ് മാസ്റ്റര്‍
കെ. ബാലകൃഷ്ണന്‍നായര്‍
എ.സി അസ്സയിന്‍ മാസ്റ്റര്‍
ഇ.കെ. രാധാകൃഷ്ണന്‍ നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രൊഫ. യു.സി. അഹമ്മദ് കുട്ടി ( മുന്‍ പ്രിന്‍സിപ്പല്‍ ടി.കെ.എം എഞ്ചീനിയറിംഗ് കോളേജ്
- ഡോ.യു.ആലി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3391125,75.8722135 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|