K.G.M.S.U.P SCHOOL KOZHUKKALLUR

Schoolwiki സംരംഭത്തിൽ നിന്ന്
08:48, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayarajanvadakkayil (സംവാദം | സംഭാവനകൾ) ('{{prettyurl|K.G.M.S.U.P SCHOOL KOZHUKKALLUR}} <font color=red>'''കാരയാട്ട് ഗോവിന്ദന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാരയാട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക .യു.പി.സ്കൂള്‍, കൊഴുക്കല്ലൂര്‍

K.G.M.S.U.P SCHOOL KOZHUKKALLUR
വിലാസം
കൊഴുക്കല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-01-2017Jayarajanvadakkayil





ചരിത്രം

കൊഴുക്കല്ലൂര്‍. ഏവരേയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകള്‍..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈല്‍ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാന്‍ കഴിയൂ. നാടുവാഴിത്തത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാര്‍ സ്വര്‍ഗതുല്യമായ ജീവിതം നയിക്കുകയും അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളര്‍. അധഃസ്ഥിതരായ പുലയര്‍, പറയര്‍ എന്നിവര്‍ക്കു പുറമേ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തിയ്യര്‍, സവര്‍ണരായ നായന്‍മാര്‍, നമ്പൂതിരിമാര്‍. അത്യപൂര്‍വമായി മുസ്ലീങ്ങള്‍. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണന്‍ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി കൊഴുക്കല്ലൂരില്‍ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരന്‍ മാസ്റ്റര്‍, തേനാങ്കുഴിയില്‍ ശങ്കരന്‍ മാസ്റ്റര്‍, കൊടക്കാട്ട് മീത്തല്‍ കണ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

* മുന്‍ പ്രധാനാധ്യാപകര്‍
1 ശ്രീ. തേനാങ്കുഴി ശങ്കരന്‍ മാസ്റ്റര്‍
2 ശ്രീ. ഇ.വി.ഗോവിന്ദന്‍ മാസ്റ്റര്‍
3 ശ്രീ. ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍
4 ശ്രീ. വി.കെ.കേളപ്പന്‍ മാസ്റ്റര്‍
5 ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
6 ശ്രീ. പി.ബാലന്‍ മാസ്റ്റര്‍
7 ശ്രീമതി ടി.സുമതി ടീച്ചര്‍
8 ശ്രീ. കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍
9 ശ്രീ. വി.രവീന്ദ്രന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

മേലടി ഉപജില്ലയിലെ ആദ്യ സ്മാര്‍ട്ട് ക്ലാസ് റൂം.

മാനേജര്‍

  1. ശ്രീ. കാരയാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍


വഴികാട്ടി

{{#multimaps:11.4962,75.7025|width=500px|height=300px|zoom=13}}

"https://schoolwiki.in/index.php?title=K.G.M.S.U.P_SCHOOL_KOZHUKKALLUR&oldid=221015" എന്ന താളിൽനിന്ന് ശേഖരിച്ചത്