ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ / ജൂനിയർ റെഡ് ക്രോസ്
- " ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി.
കിടപ്പിലായ നിര്‍ദ്ധന രോഗികള്‍ക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങള്‍,പയര്‍,കേടുവരാത്ത പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തില്‍ ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്. സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍
- വെക്കേഷന്‍ ക്യാമ്പ :
2016 മെയ് 24 രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്കൂള്‍ക്യാമ്പ് നടന്നു, ക്യാമ്പില്‍ പോലിസ് ഒാഫീസര്‍ പൗലോസ്,സലീം ടി, ജലീല്‍ ആമയൂര്‍, ബാലകൃഷ്ണന്‍, സലീം പെരിമ്പലം, ജലീല്‍,എം.ഹസനുദ്ദീന്‍ എന്നിവര്‍ നിയമങ്ങള്‍,പഴ്സണാലിറ്റി ഡവലപ്മെന്റ് ലീഡര്‍ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രില്‍ എന്നിവയില്‍ ക്ലാസ്സെടുത്തു
- സഹായ നിധി :-
സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ കുട, ബാഗ്, നോട്ട്ബുക്ക് എന്നിവ ശേഖരിച്ച് വിതരണം ചെയ്തു.
- ലഹരി വിരുദ്ധ ദിനം :
ലഹരിക്കെതിരെ സമൂഹത്തേയും കുട്ടികളേയും ബോധവല്‍ക്കരിക്കുന്നതിനായി, സന്ദേശ യാത്ര, ബോധവല്‍ക്കരണ പ്രഭാഷണം എന്നിവ ജൂണ്‍ 26 ന്‍ നടത്തി
- അധ്യാപക ദിനം :
സെപ്ത: 5-അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുക്കന്മാര്‍ക്കു വേണ്ടി "സര്‍പ്രൈസ്"മത്സരങ്ങള്‍ നടത്തി.
- ശുചിത്വ ദിനാചരണം :-
ഒക്ടോബര്‍,നവമ്പര്‍ മാസങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ശുചിത്വ പ്രവര്‍ത്തനം നടത്തി.
- കൊളാഷ് പ്രദര്‍ശനം :
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ചും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചും കൊളാഷ് പ്രദര്‍ശനം നടത്തി.
- ഐക്യ ദാര്‍ഡ്യം :
സെപ്ത :6:- ഗസ്സയിലെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.
- യു.പി. വിഭാഗം യൂനിറ്റ് ഈ വര്‍ഷം രൂപീകരിച്ചു.
- വളണ്ടിയര്‍ ;
കലാ കായിക മേളകളില്‍ കാഡറ്റുകള്‍ വളണ്ടിയര്‍മാരായിസേവനമനുഷ്ഠിച്ചു.
- പാലിയേറ്റീവ് പ്രവര്‍ത്തനം ;
സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയര്‍, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷന്‍ എന്നിവയില്‍ കാഡറ്റുകള്‍ പങ്കെടുത്തു.