സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എം.പി.പോള്‍, ടി.എം.ചുമ്മാര്‍ എന്നീ അനുഗ്രഹീത സാഹിത്യകാരന്മാരുടെ സൃഷ്ടികളാല്‍ സന്പന്നമാണ് വരാപ്പുഴയുടെ സാംസ്ക്കാരിക പൈതൃകം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി വര്‍ഷം തോറും പഞ്ചായത്തു തലത്തില്‍ സാഹിത്യരചനാമത്സരങ്ങള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്നു.ഇതില്‍ പങ്കെടുത്ത് മികച്ച വിജയം നമ്മുടെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നു. പപ്പന്‍ മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണ്ണമെന്‍റ് വര്‍ഷംതോറും പഞ്ചായത്തുതലത്തില്‍ നടത്തുന്നു. വ്യത്യസ്തമതസ്തര്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാരൂപങ്ങള്‍ നിലവിലുണ്ട്. മാര്‍ഗ്ഗം കളി , തിരുവാതിരക്കളി, കൈക്കൊട്ടിക്കളി എന്നിവ അതില്‍ ഏതാനും ചിലതാണ്.