ആസ്വാദനക്കുറിപ്പ്-നന്മമരം

ഷെല്‍സില്‍വെള്‍‌സ്റ്റൈന്‍ രചിച്ച ഗിവിംഗ് ട്രീ എന്ന പുസ്തകം നന്മമരം എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത് കെ.കെ.കൃഷ്ണകുമാറാണ്.ബാലസാഹിത്യമാണെങ്കിലും മുതിര്‍ന്നവര്‍ക്കും കൂടി ഗുണപാഠമാകുന്ന ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഇതിലെ ചിത്രീകരണം നല്‍കിയിരിക്കുന്നത് കെ.പി.മുരളീധരനാണ്. ആധുനികയുഗത്തിലെ മനുഷ്യനും മരവും തമ്മിലുള്ള ബന്ധം ആണ് കവി ഇവിടെ ചൂണ്ടിക്കാട്ടു്നനത്. ലളിതമായ ഭാഷാശൈലിയും തനിമയോടുകൂടിയതുമായ പരിഭാഷയാണ് കെ.കെ.കൃഷ്ണകുമാര്‍ ഈ പുസ്തകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.തന്റെ അവസാനം വരെ എല്ലാമെല്ലാം മനുഷഅയന് ദാനം ചെയ്ത ഒരു നന്മമരത്തിന്റെ കഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ കഥയിലെ ആശയം- ദുരാഗ്രഹിയായ മനുഷ്യന്‍ കിട്ടാവുന്ന തെല്ലാം മരത്തിനോട് വാങ്ങിയിട്ടും പിന്നെയും മതിവരാതെ വീണ്ടും ആ മരക്കുറ്റിയുടെ അടുത്ത് ചെന്ന് സ്ഥലം ആവശ്യപ്പെടുന്നു. പ്രകൃതിവരദാനമായ ഒരു വൃക്ഷം മനുഷ്യനെ സ്നേഹിക്കുന്ന സന്ദര്‍ഭമാണ് കവി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്


മുബീന.വി 10-E

ജൈവവൈവിധ്യവും മാനവരാശിയും

മനുഷ്യ പരിണാമ കാലഘട്ടം മുതല്‍ തന്നെ ജൈവ സമ്പത്തുകള്‍ ഏതെങ്കിലും രീതിയില്‍ മാനവ നിത്യജീവിതത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.ആരോഗ്യപൂപര്‍ണ്ണമായ പ്രകൃതിയും മനുഷ്യ സമ്പത്തും സന്തുലിത ഭാവത്തിലെത്തുമ്പോഴാണ് ഒരു യദാര്‍ത്ഥ സമൂഹം രൂപം കൊള്ളുന്നത്.ഇതില്‍ മനുഷ്യര്‍ക്കുമാത്രമല്ല പ്രകതിയിലെ ചരാചരങ്ങള്‍ക്കെല്ലാം അവരുടേതായ എളിയരും ബൃമാത്തുമായ പങ്ക് വഹിക്കാനുണ്ട്.ജൈവസമ്പത്തുകള്‍ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. “ധര്‍മാര്‍ത്ത വിഹീനരായ അനേകം സന്താനങ്ങളെ വളര്‍ത്തുന്നതിനേക്കാള്‍ നല്ല കാര്യമാണ്. യാത്രികര്‍ക്ക് തണലേകുന്ന ഛായാ വൃക്ഷങ്ങള്‍ വഴിക്കിരുവശത്തും നട്ട് വളര്‍ത്തുന്നത് ”എന്നായിരുന്നു പൂര്‍വ്വികമതം. പണ്ടുകാല ജനങ്ങള്‍ പ്രകൃതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കിലൂടെ മനസ്സിലാക്കാം.പരിസര സന്തുലനവും ജൈവസംരക്ഷണവും മനുഷ്യജീവന്റെയും ,മനുഷ്യശേഷിയുടേയും ജൈവ ധര്‍മ്മമായി അവര്‍ കണ്ടിരുന്നു എന്നുവെന്നും നമുക്കതിലൂടെ മനസ്സിലാക്കാം. പണ്ടുകാലത്തെ ജനങ്ങള്‍ സസ്യങ്ങളെ ഔഷധികളായി കണ്ട് മാതാവിമന്റെ സ്ഥാനം നല്‍കി ആദരിച്ചിരുന്നു. “അല്ലയോ മാതൃഭൂതങ്ങളായ ഔഷധികളേ ... നിങ്ങളുടെ ഇരിപ്പിടങ്ങളഅ‍ അനന്തരങ്ങളാണ്.നൂറുതരത്തില്‍ ശക്തിയോടുകൂടിയ ഔഷധികളേ എന്റെ രോഗികളേ രോഗമില്ലാതാക്കുക ” എന്ന ഋഗ്വേദ വചനങ്ങളിലൂടെ ജൈവ,ജന്തു സമൂഹത്തോട് നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായ മനോഭാവം വ്യക്തമാണ്.ഉഷ്മമേഖല മണ്‍സൂണ്‍ നിത്യ ഹരിത വന പ്രദേശമായ കേരളം ജൈവ സമ്പന്നമായിരുന്നു.എന്നാല്‍ വിരളിലെണ്ണാന്‍ കഴിയുന്ന മരങ്ങളെ നമുക്ക് കാണാന്‍ സാധിക്കുന്നുള്ളൂ.ദിനം തോറും വനം നശിച്ചുകൊണ്ടിരിക്കുകയാണ്.വരും തലമുറയുടെ കാര്യം പരിഗണിക്കാതെയാണ് ഇന്നത്തെ മനുഷ്യരുടെ കടന്നുകയറ്റം.അതുകൊണ്ടുതന്നെ ആധുനിക മനുഷ്യര്‍ക്ക് പ്രാചീന മനുഷ്യരുടെ ബുദ്ധിയുണ്ടാവട്ടയെന്ന് പ്രാര്‍ത്ഥിക്കാം.പ്രകൃതി സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം


                                                                                                                                            ഇഷ്ബിന



FIFA WORLD CUP 2010-ഒരു അവലോകനം

2010 ജൂണ്‍-11,ദക്ഷിണാഫ്രിക്കയിലെ സോക്കര്‍സിറ്റി സ്റ്റേഡിയം.ദക്ഷിണാഫ്രിക്കയും മെക്സിക്കോയും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടി.വുവുസേലകള്‍ മുഴങ്ങി.സാക്കുമി ആനന്ദനൃത്തം ചവിട്ടി.ജബുലാനി കളം നിറഞ്ഞാടി.ഇവിടെ ഒരുമഹായുദ്ധത്തിന് തിരശ്ശീല ഉയരുകയാണ്.ആദ്യ മത്സരം സമനിലയില്‍ കലാശിച്ചു. ദക്ഷിണാരഫ്രിക്കന്‍ താരം ഷബലാലയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. 32 ടീമുകള്‍ 8 ഗ്രൂപ്പുകള്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജൂണ്‍‌-25 വരെ നീണ്ടു.പകുതി ടീമുകള്‍ നാട്ടിലേയ്ക്ക് വണ്ടി കയറി.ഫ്രാന്‍സ്, ഇറ്റലി - എന്നീ മുന്‍ ഫേവറിറ്റുകളുടെ പുറത്താകളുകളായിരുന്നു ആദ്യ റൗണ്ടില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമയായത് അര്‍ജന്റീനന്‍ താരം ഹിഗ്വൈന്‍ ആയിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരെ ഹിഗ്വൈന്‍ മൂന്നുതവണ വല കുലുക്കി.ആദ്യ റൗണ്ടില്‍ തന്നെ വലിയ ഗോള്‍ വിജയം നേടിയത് പോര്‍ച്ചുകലായിരുന്നു.ഉത്തര കൊറിയയ്ക്കെതിരെ 7 ഗോളുകള്‍ അവര്‍ നേടി. 16 ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍പ്രവേശിച്ചു.ദക്ഷിണകൊറിയ,അമേരിക്ക,ഇംഗ്ലണ്ട്,മെക്സിക്കോ,സ്ലോവാക്യ,ചിലി,ജപ്പാന്‍,പോര്‍ച്ചുഗല്‍-എന്നിവര്‍യ്ക്ക് പ്രീക്വാര്‍ട്ടര്‍ വരെ മാത്രമേ ആയുസ്സ ഉണ്ടായിരുന്നുള്ളൂ.ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വമ്പന്‍മാരുടെ പോരാട്ടമായി മാറി.ആറാം ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലും മറഡോണയുടെ കീഴില്‍ ലോകകപ്പ് നേടാന്‍ പുറപ്പെട്ട അര്‍ജന്റീനയും ക്വാര്‍ട്ടറില്‍ പുറത്തായത് ആരാധകരെ നിരാശരാക്കി. സെമി ഫൈനലിന് കളമൊരുങ്ങി.ലോകകപ്പ് നേടുമെന്ന് ഏറ്റവും കൂടുതല്‍ പ്രവചിക്കപ്പെട്ട ജര്‍മനി,സ്പെയിനിനോട് 1-0ത്തിന് പരാചയപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി.ഇവിടെ താരമാത് പോള്‍ എന്ന നീരാളിയാണ്. അവന്‍ ജര്‍മ്മനിയുടെ ആയുസ്സ് മുമ്പേ പ്രവചിച്ചു. പ്രവചനം ശരിയായി.രണ്ടാം സെമിയില്‍ ഉറഗ്വായ് -നെ തോല്‍പ്പിച്ച് കലാശ പോരാട്ടത്തിന് അര്‍ഹത നേടി.ഫൈനലിനു മുമ്പ് മൂന്നാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കാനുള്ള ലൂസേഴ്സ് ഫൈനലില്‍ ജര്‍മ്മനിയും ഉറഗ്വായ് യും ഏറ്റുമുട്ടി. വിജയം ജര്‍മ്മനിക്കൊപ്പമായിരുന്നു. അവസാനം ജൂലായ്-11 സ്പെയിനോ,ഹോളണ്ടോ ആരു ജയിക്കും? ലോകം ഉറ്റുനോക്കി.പോള്‍ സ്പെയിനിനൊപ്പമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഹോളണ്ടിനെ തറ പറ്റിച്ച് സ്പെയിന്‍ ലോകത്തിന്റെ നെറുകയില്‍..................... ചരിത്രത്തിലാദ്യമായി.......... ഒരു മാസക്കാലം നീണ്ടുനിന്ന മഹായുദ്ധത്തിന് തിരശ്ശീല വീണു.....................ഇനി ബ്രസ്സീലില്‍.......


                 			 ഈ ലോകകപ്പിലെ പ്രധാന നേട്ടങ്ങള്‍        
                

നേട്ടം താരം

                രാജ്യം 

ആദ്യ ഗോള്‍ ഷബലാല ദക്ഷിണാഫ്രിക്ക അവസാനഗോള്‍ ഇനിയേസ്റ്റ സ്പെയിന്‍ ഏക ഹാട്രിക്ക് ഹിഗ്വെയ്ന്‍ അര്‍ജന്റീന ഗോള്‍ഡന്‍ ബോള്‍ ഫോര്‍ലാന്‍ ഉറുഗ്വായ് ഗോള്‍ഡന്‍ ബൂട്ട് മുള്ളര്‍ ജര്‍മ്മനി


മുഹമ്മത് ഉവൈസ്.സി.കെ

"https://schoolwiki.in/index.php?title=വിദ്യാർത്ഥി_രചനകൾ&oldid=102802" എന്ന താളിൽനിന്ന് ശേഖരിച്ചത്